Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തല നിറയെ ബുദ്ധിയാ... പ്രധാനമന്ത്രിയാകാന്‍ മോഹിച്ച് പ്രതിപക്ഷ നേതാവു പോലും ആകാന്‍ സാധിക്കാത്തതില്‍ കാനന വാസത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന്റെ പേരും സജീവം

28 MAY 2019 10:54 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ ആകെ മനം മടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റത് വലിയ മാനസിക പ്രശ്‌നങ്ങളുണ്ടാക്കി. കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വയ്ക്കാനൊരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. പലരും നിര്‍ബന്ധിച്ചിട്ടും രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതോടെ പകരം ആളെ തേടിയുള്ള ചര്‍ച്ചകള്‍ സജീവമായി. രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്‍മാറ്റാന്‍ മുതിര്‍ന്ന നേതാക്കളും അമ്മ സോണിയയും സഹോദരി പ്രിയങ്കയുമടക്കം നടത്തിയ ശ്രമങ്ങള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, പൃഥ്വിരാജ് ചൗഹാന്‍, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വരുന്നുണ്ട്. എന്നാല്‍ സംഘടനാപാടവത്തില്‍ മികവ് തെളിയിച്ചിട്ടുള്ള സച്ചിന്‍ പൈലറ്റിന്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍ഗണ ലഭിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. യുവജന നേതാവ് എന്ന വിശേഷണവും സച്ചിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിന്റെ പിടിപ്പ്‌കേടാണ് തോല്‍വിക്ക് പിന്നിലെന്ന കുറ്റപ്പെടുത്തലുമായി സച്ചിന്‍ വിഭാഗം പരസ്യമായി രംഗത്തെത്തി. അശോക് ഗെഹ്‌ലോത് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മക്കള്‍ക്ക് സീറ്റ് ഉറപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് പേരെടുത്ത് പറയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ജോധ്പുരില്‍ മത്സരിച്ച ഗെഹ്‌ലോന്റെ മകന്‍ വൈഭവ് ഗെഹ്‌ലോത്തടക്കം സംസ്ഥാനത്തെ 25 സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. 

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂട്പിടിക്കുന്നത്. 2004ല്‍ തന്റെ 26ാം വയസില്‍ ദൗസ മണ്ഡലത്തില്‍ 1.2 ലക്ഷം വോട്ടുകള്‍ വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിട്ടുള്ള ആളാണ് സച്ചിന്‍ പൈലറ്റ്. ഇതടക്കം മൂന്ന് തവണ ലോക്‌സഭാ അംഗമായിട്ടുള്ള പൈലറ്റ് രണ്ടാം യുപിഎ സര്‍ക്കാരില്‍ കോര്‍പ്പറേറ്റ് അഫേഴ്‌സ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ നെഹ്‌റു കുടുംബാംഗമെന്ന നിലയില്‍ രാഹുല്‍ സ്വീകാര്യനായത് പോലെ മുതിര്‍ന്ന നേതാക്കള്‍ ജൂനിയറായ സച്ചിന്‍ പൈലറ്റിനോട് താത്പര്യം കാണിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ തന്നെ രാജി സന്നദ്ധത രാഹുല്‍ സോണിയയെ അറിയിച്ചിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിക്കാം എന്നാണ് സോണിയ പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തക സമിതി യോഗത്തിലും അതിന് ശേഷവും രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായില്ല. പുതുതായി തെരഞ്ഞെടുത്ത എംപിമാരുടേതടക്കമുള്ള എല്ലാ കൂടിക്കാഴ്ചകളും ഇന്ന് അദ്ദേഹം റദ്ദാക്കുകയും ചെയ്തു. 

നിലവില്‍ രാഷ്ട്രീയ അന്തരീക്ഷത്തില്‍ താത്കാലികമായിട്ടാണെങ്കിലും മാറി നില്‍ക്കുക എന്ന് നിലപാടില്‍ ഉറച്ചാണ് രാഹുലുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പിന്നോട്ടില്ല എന്നതായതോടെ രാജിവെക്കാനുള്ള തീരുമാനത്തിന് സോണിയയും പ്രിയങ്കയും അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends