റോഡിലൂടെ ചീറിപാഞ്ഞ കാറിനു നേരെ കല്ലേറ്... കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചാലക്കുടി മണിയെ തപ്പി പോലീസ്

ചാലക്കുടി ഗോള്‍ഡന്‍ നഗര്‍ കനാല്‍ റോഡില്‍ സന്ധ്യയ്ക്കായിരുന്നു സംഭവം. പ്രതിയെ പിടികൂടാന്‍ അന്വേഷണം തുടരുകയാണ്. അക്രമിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ചാലക്കുടി സ്വദേശി ചന്ദ്രബാബുവിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
കാറിന്റെ പുറകുവശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരനായ മണിയാണ് കല്ലെറിഞ്ഞതെന്ന് പരിസരത്തെ സിസിടിവി കാമറയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ചാലക്കുടിയില്‍ കുടുംബം സഞ്ചരിച്ച കാറിനു നേരെ കല്ലേറ്.കാറിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലെറിഞ്ഞയാളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha
























