വട്ടിയൂര്‍ക്കാവില്‍ ആലത്തൂര്‍ മോഡല്‍; കേരളം ആകാംഷയോടെ ഉറ്റുനോക്കുകയാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്

കേരളം ആകാംഷയോടെ ഉറ്റുനോക്കുകയാണ് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ശക്തമായ ത്രികോണമൽസ നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ കെ.മുരളീധരനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥിയെത്തന്നെ നിര്‍ത്തി മണ്ഡലം നിലനിര്‍ത്താനുള്ള നീക്കമാകും കോണ്‍ഗ്രസില്‍ നിന്നുണ്ടാകുക. നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്‍ സ്വീകരിക്കുന്ന നിലപാടും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും. കെ മുരളീധരന്റെ സഹോദരി പത്മജാ വേണുഗോപാലും സീറ്റിനായി അവകാശവാദമുന്നയിച്ചതായി സൂചനയുണ്ട്. കോൺഗ്രസ് ഇക്കാര്യം പരിഗണിക്കുന്നുവെന്നും സൂചനയുണ്ട്.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന് 53,545 വോട്ടും കുമ്മനത്തിന് 50,709 വോട്ടുമാണ് ലഭിച്ചത്. എൽ.ഡി.എഫിന് കിട്ടിയത് 29,414 വോട്ടും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒ.രാജഗോപാൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കുമ്മനം മത്സരിച്ചാൽ വിജയിക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
പി.സി. വിഷ്ണനാഥിന്റെ പേരും വട്ടിയൂർക്കാവിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. കെ.മുരളീധരന്റെ മണ്ഡലമായതിനാൽ പത്മജയ്ക്കാവും കൂടുതൽ വിജയസാദ്ധ്യത എന്നാണ് കോൺഗ്രസിലെ സംസാരം. വട്ടിയൂർക്കാവിൽ പത്മജയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിലെ നിലവിലെ സാഹചര്യവും പത്മജയ്ക്ക് അനുകൂലമാവുമെന്നും ചില കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.ഇടതുമുന്നണി സ്ഥാനാർത്ഥിയായി കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാറിന്റെ പേരാണ് വട്ടിയൂർക്കാവിലേക്ക് പറഞ്ഞുകേൾക്കുന്നത്. 2016ൽ മത്സരിച്ച ടി.എൻ.സീമ, 2011ൽ മത്സരിച്ച ചെറിയാൻ ഫിലിപ്പ് എന്നിവർക്കുമുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല.
https://www.facebook.com/Malayalivartha
























