വെള്ളമുണ്ടയില്‍ ബുദ്ധിമാന്ദ്യമുള്ള 26കാരിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം; 28കാരൻ പിടിയിൽ

ബുദ്ധി മാന്ദ്യമുള്ള 26കാരിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പള്ളി വളപ്പില്‍ മുനീര്‍ (28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ മാനന്തവാടി ചെറ്റപ്പാലം സ്വദേശി നൗഫല്‍, റാഷിഖ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
25ാം തീയതി വൈകുന്നേരം മുതല്‍ യുവതിയെ കാണ്മാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പിന്നീട് അര്‍ധരാത്രി യുവതിയെ തിരികെ വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ വീടിനരികില്‍ രാത്രി സമയത്ത് സംശയാസ്പദമായി കണ്ട മുനീറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ അന്വേഷണത്തിനായി കേസ് മാനന്തവാടി ഡിവൈ.എസ്.പിക്ക് കൈമാറി.
https://www.facebook.com/Malayalivartha
























