കോട്ടയത്തെ ഹോട്ടലിന്റെ കിണറിലെ മോട്ടോര്‍ നന്നാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കോട്ടയത്തെ ഹോട്ടലിന്റെ കിണറിലെ മോട്ടോര്‍ നന്നാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. രക്ഷിക്കാനിറങ്ങി ദേഹാസ്വസ്ഥ്യം അനുവഭപ്പെട്ട രണ്ടു ഫയര്‍ഫോഴ്‌സ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി തെങ്ങണായില്‍ വാടകക്ക് താമസിക്കുന്ന മോസ്‌കോ മൂലമുറി ജോബി മാത്യു (38), പശ്ചിമബംഗാള്‍ ബാണാര്‍ ഹട്ട് സ്വദേശി വിജയ് ഒറോണ്‍ (29) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം നടന്നത്.
ചങ്ങനാശ്ശേരി െ്രെപവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം ഫൗസിയ ഹോട്ടലിന്റെ കിണറിന്റെ മോട്ടോര്‍ നന്നാക്കുന്നതിനായി ഇറങ്ങവെയാണ് അപകടം.
രക്ഷിക്കാനിറങ്ങിയ ഫയര്‍മാന്‍മാരായ എസ്.ടി. ഷിബു, റോബിന്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കിണറ്റില്‍നിന്ന് ഇരുവരെയും പുറത്തെടുത്തത്.ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























