ശബരിമലയിലെ യുവതീപ്രവേശന വിധിമറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മസമിതി

ശബരിമലയിലെ യുവതീപ്രവേശന വിധിമറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശബരിമല കര്‍മസമിതി. നിയമനിര്‍മാണത്തിനാവശ്യമായ നീക്കങ്ങള്‍ നടത്തുമെന്നും ശബരിമല കര്‍മസമിതി കണ്‍വീനര്‍ എസ്.ജെ ആര്‍ കുമാര്‍ വ്യക്തമാക്കി. കര്‍മസമിതിയുടെ കോര്‍ കമ്മിറ്റിയോഗം കൊച്ചിയില്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം യോഗം വിലയിരുത്തും.
അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ശബരിമല യുവതീപ്രവേശം സംബന്ധിച്ച പ്രചാരണങ്ങൾ വേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി. പ്രത്യക്ഷ സമരത്തിൽ നിന്നു പാർട്ടി വിട്ടുനിന്നേക്കും. അതോടെ സമരമുഖത്തു തുടരുന്ന ശബരിമല കർമസമിതി ഇതോടെ ഈ വിഷയത്തിൽ ഒറ്റപ്പെടും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ ചർച്ചാ വിഷയമാക്കിയപ്പോൾ യുഡിഎഫിനാണ് അതിന്റെ പ്രയോജനം കാര്യമായി ലഭിച്ചതെന്നു പാർട്ടി വിലയിരുത്തുന്നു. ബിജെപിക്കെതിരായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമുണ്ടായി. വിശ്വാസ സംരക്ഷണം അക്രമത്തിലേക്കു കടന്നപ്പോൾ സമാധാനകാംക്ഷികളായ വോട്ടർമാരും ഹർത്താലുകളുടെ പ്രയാസമനുഭവിച്ച വ്യാപാരി സമൂഹവും പാർട്ടിയിൽ നിന്ന് അകന്നെന്നാണു നിഗമനം.
https://www.facebook.com/Malayalivartha
























