Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മോദിജി പ്ലീസ്, പാവങ്ങളെ സഹായിക്കുന്ന നിയമം അങ്ങയുടെ ലോക്കറിലാണ് ; അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര

28 MAY 2019 07:59 PM IST
മലയാളി വാര്‍ത്ത

അഞ്ച് സെന്റിൽ കവിയാത്ത ഭൂമിയും വീടുമുള്ളവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2017 ഓഗസ്റ്റ് 27 ന് പാസാക്കിയ പ്രമേയത്തിന് കേന്ദ്രസർക്കാരിൽ സുഖനിദ്ര!

സി കെ ഹരീന്ദ്രൻ എം എൽ എയുടെ സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഞ്ഞെട്ടിക്കുന്ന ഈ വസ്തുതയുള്ളത്. എന്നാൽ ഒരു ഡസൻ ഉദ്യോഗസ്ഥർ കേരള സർക്കാരിന് ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും ഇവരൊന്നും ഇത് സംബന്ധിച്ച് ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നതാണ് രസകരമായ കാര്യം. അങ്ങനെ ചെയ്തിരുന്നെങ്കിൽ നെയ്യാറ്റിൻകരയിൽ ഒരമ്മയും മകളും ആത്മഹത്യ ചെയ്യില്ലായിരുന്നു.

സര്‍ഫാസി നിയമം നടപ്പാക്കിവരുന്നതിലുള്ള പ്രയാസകരമായ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയിട്ടാണ് നിയമത്തിന്റെ പരിധിയില്‍ നിന്നും 5 സെന്റില്‍ കവിയാതെ ഭൂമിയും വീടും ഉള്ളവരെ ഒഴിവാക്കണമെന്ന് കേരള നിയമസഭ 2017 ആഗസ്റ്റ് 21ലെ പ്രമേയം മുഖേന ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസ്തുത പ്രമേയം 2017 നവംബർ 20 ന് ധനമന്ത്രാലയത്തിന് അയച്ചുകൊടുത്തു.

സര്‍ക്കാരിന്റെ റസിഡന്റ് കമ്മീഷണര്‍ മുഖേന കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്നും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗവും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് ഒന്നരകൊല്ലം മുമ്പാണ് നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചത്. നിയമസഭ പാസാക്കിയ പ്രമേയത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകിയില്ലെന്ന് പറഞ്ഞാൽ അത് കേരള സർക്കാരിനെ സംബന്ധിച്ചടത്തോളം തീരാകളങ്കമാണ്. പ്രമേയം അയച്ച ശേഷം മുഖ്യമന്ത്രി എത്ര തവണ ഡൽഹിയിൽ പോയെന്ന് എണ്ണി നോക്കിയാൽ ഇതിലെ പൊള്ളത്തരം മനസിലാക്കാം.

സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് കര്‍ഷകര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമെടുത്തിട്ടുള്ള വിവിധ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് 2018 ഒക്ടോബറിൽ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കാനും 2019 മാർച്ച് 5 നുള്ള മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ തുടര്‍നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .എന്നാൽ സർക്കാർ പ്രഖ്യാപനങ്ങൾ ബാങ്കുകൾ അനുസരിക്കാറില്ല.

ജപ്തി സംബന്ധിച്ച പരാതികള്‍ അടിക്കടി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാന്‍ സംസ്ഥാനതല ബാങ്കിംഗ് സമിതി മുഖേന ബാങ്ക് അധികാരികളെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മുഖ്യമന്ത്രി സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends