സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെ; മസാല ബോണ്ടിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് എം കെ മുനീര്‍

മസാല ബോണ്ട് വിഷയത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ വിമര്‍ശിച്ച് എം കെ മുനീര്‍. സാധാരണ സാമ്പത്തിക നഷ്ടമുണ്ടാക്കി പൊളിഞ്ഞ സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ അങ്ങയുടെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെയെന്നും മുനീര്‍ തോമസ് ഐസക്കിനെ വിമര്‍ശിച്ചു. എന്നാൽ സഭയിലിരുന്ന തോമസ് ഐസക്ക് മുനീറിന്‍റെ പ്രസ്താവന കേട്ട് ഏറെ നേരം ആലോചിച്ചാലോചിച്ച് ചിരിക്കുകയായിരുന്നു.
"ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല. അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്. പിന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അവസരം കിട്ടിയിട്ടില്ലെന്നുള്ളത് അഭിമാനകരമല്ല, അങ്ങനെയൊരു ഗതി കേരളത്തിന് വന്നല്ലോ എന്നുള്ളതാണ് ആലോചിക്കേണ്ടത്" ഇടവകയില്‍ ആരെങ്കിലും മരിച്ചാല്‍ മുഴക്കുന്ന മരണമണിയാണ് ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഴങ്ങിയതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മസാല ബോണ്ട് വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി . ബോണ്ട് നേരത്തെ തന്നെ ക്യൂബ ക്ക് പ്രവിശ്യയിൽ പ്രൈവറ്റ് ഇഷ്യു ചെയ്ത് വിറ്റിരുന്നു എന്നും മസാല ബോണ്ടിനെ കുറിച്ച് നിയമസഭയിൽ നടന്ന പ്രത്യേക ചര്‍ച്ചയിൽ രമേശ് ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണ്. എസ് എൻ സി ലാവ്ലിൻ കമ്പനി യിൽ 20 ശതമാനം ഷെയർ സി ഡി പി ക്യുവിന് ഉണ്ട്. ലാവ്ലിന്‍റെ പ്രതിരൂപമാണ് സിഡിപിക്യു. ലാവ്ലിൻ കമ്പനിയെ സഹായിക്കാൻ എന്ത് പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ കൂട്ട് നിന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി . ബോണ്ട് നേരത്തെ തന്നെ ക്യൂബ ക്ക് പ്രവിശ്യയിൽ പ്രൈവറ്റ് ഇഷ്യു ചെയ്ത് വിറ്റിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.
തനിക്ക് കയറിൽ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയത്. പ്രതിപക്ഷ നേതാവിനെ വിഢിയെന്നും മണ്ടനെന്നുമാണ് ധനമന്ത്രി വിളിച്ചത്. ഇത് നിലവാരമില്ലാത്ത നടപടിയാണെന്നും രമേഷ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ പണയപെടുത്തിയ ധനമന്ത്രി ആകും ഐസകെന്നും ചെന്നിത്തല ആരോപിച്ചു.
മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. മസാലാ ബോണ്ട് ഉയര്‍ന്ന പലിശയ്ക്ക് വില്‍ക്കുന്നതു മൂലം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാരിനു വേണ്ടി ധനമന്ത്രി ഡോ. തോമസ് ഐസക്ക് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും പിന്നാലെ പ്രത്യേക ചര്‍ച്ച ആരംഭിച്ചത്. മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ മരണ മണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെഎസ് ശബരീനാഥന്‍ ആരോപിച്ചു. മാസാല ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ കിഫ്ബി വെബ്‌സൈറ്റില്‍ ഇല്ല. ഇടപാട് ദുരൂഹമാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ് സൈറ്റില്‍ മാസാല ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. രണ്ടു വര്‍ഷത്തിനിടയില്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ഞ്ചേഞ്ചില്‍ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ നിരക്ക് കിഫ് ബി ബോണ്ടിനാണ്. പ്രതിവര്‍ഷം 210 കോടി തിരിച്ചടയ്ക്കണം. അഞ്ചു വര്‍ഷം കഴിഞ്ഞ് 3195 കോടി തിരിച്ചടയ്‌ക്കേണ്ടി വരുമെന്നും ശബരി നാഥന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























