"അവസരവാദികളായ അബ്ദുള്ളക്കുട്ടിമാരെ എടുത്തു പുറത്തിടുക"; മോദി സ്തുതിയിൽ എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റെ കെ എം അഭിജിത്ത്

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ള കുട്ടിയെ വിമര്‍ശിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്റെ കെ എം അഭിജിത്ത് . മോദി അനുകൂലികളായ അവസരവാദി 'അബ്ദുള്ളക്കുട്ടിമാരാണ്' പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാര്‍ത്താന്‍ കൂട്ടുനില്‍ക്കുന്നതെന്ന് കെ എം അഭിജിത്ത് ഫേസ് ബുക്കില്‍ കുറിച്ചു. അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ചാഞ്ചാടാന്‍ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയയെന്നും അഭിജിത്ത് പറഞ്ഞു.
കെ എം അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മോദി അനുകൂലികളായ അവസരവാദി 'അബ്ദുള്ളക്കുട്ടിമാരാണ്' പലപ്പോഴും മതേതര ഭാരതത്തിന് കളങ്കം ചാർത്താൻ കൂട്ടുനിൽക്കുന്നത് ..., അപ്പക്കഷണങ്ങൾക്ക് വേണ്ടി ചാഞ്ചാടാൻ മനസ്സുകാണിക്കുന്ന ഇത്തരക്കാരെ എടുത്തു പുറത്തിടുക എന്നതാണ് ഏറ്റവും മികച്ച പരിഹാരക്രിയ...
https://www.facebook.com/Malayalivartha
























