നരേന്ദ്ര മോദി അനുകൂല പരാമര്‍ശം; എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണംചോദിക്കാന്‍ കെ.പി.സി.സി തീരുമാനം

നരേന്ദ്ര മോദി അനുകൂല പരാമര്‍ശത്തില്‍ എ.പി അബ്ദുള്ളക്കുട്ടിയോട് വിശദീകരണംചോദിക്കാന്‍ കെ.പി.സി.സി തീരുമാനം. ഫേസ്ബുക്കില്‍ മോദിയുടെത് മഹാവിജയമാണെന്നും, രാജ്യത്തിനായി ചെയ്‌ത വികസനത്തിന് ലഭിച്ച അംഗീകാരമാണെന്നും അബ്ദുള്ളക്കുട്ടി കുറിച്ചിരുന്നു. ഇത് ഏറെ വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസടക്കം വിമര്‍ശനവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് കെ.പി.സി.സി തീരുമാനം.
കൂടാതെ ആലപ്പുഴയിലെ തോല്‍വി പഠിക്കാന്‍ രത്യേക കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനമായി. 19 സീറ്റിലും ജയിച്ചിട്ടും ആലുപ്പുഴയില്‍ തോറ്റത് യു.ഡി.എഫില്‍ വലിയ ചര്‍ച്ചയായി. ആലപ്പുഴ നഗരസഭയിലും ചേര്‍ത്തല നിയോജകമണ്ഡലത്തിലും യു.ഡി.എഫിന്‌വോട്ട് കുറഞ്ഞത് പ്രാദേശികനേതാക്കളുടെ ഇടപെടല്‍ കാരണമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയോഗത്തിലും ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്‌മാന്‍ പങ്കെടുത്തില്ല.നോമ്ബ് കാരണമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























