ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി ലയനം ഈ അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ലയനം അടക്കമുള്ള ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകളില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. പ്രവേശനോത്സവം അടക്കം ബഹിഷ്ക്കരിക്കുന്ന സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം.
പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഒന്ന് മുതല്‍ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കും. പൊതു പരീക്ഷ ബോര്‍ഡ് രൂപീകരിക്കും. പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി വിഎച്ച്‌എസ്‌ഇ പരീക്ഷ ബോര്‍ഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും. പക്ഷെ ചില ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.
ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി, യുപി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകള്‍ നിര്‍ത്തലാക്കില്ല. പക്ഷെ വേണ്ടത്ര ചര്‍ച്ചയില്ലാതെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഉയര്‍ത്തി. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























