ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍

ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് മന്ത്ര ജെ മേഴ്സിക്കുട്ടി. ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നിലനില്‍ക്കും. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇതിന്റെ ഭാഗമായി തീരങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. കടലിലെ മത്സ്യസമ്ബത്ത് സുസ്ഥിരമാക്കുന്നതിന് വേണ്ടിയാണ് ട്രോളിംഗ് നിരോധനം നടത്തുന്നത്.
https://www.facebook.com/Malayalivartha
























