ഒന്നു മുതല്‍ പന്ത്രണ്ടു വരെ ഇനി ഒറ്റ യൂണിറ്റ്... തിരുവനന്തപുരത്ത് അധ്യാപക അനധ്യാപക സംഘടനകളുമായും സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി പ്രതിനിധികളുമായും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ചര്‍ച്ച നടത്തി

ഒന്നാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ ഒരു യൂണിറ്റാക്കി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാക്കാന്‍ തീരുമാനം. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ പരീക്ഷകളെല്ലാം ഏകോപിപ്പിച്ച് പൊതുവായ ഒരു പരീക്ഷാ കമ്മിഷണര്‍ക്ക് കീഴിലാക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ തന്നെയായിരിക്കും കമ്മിഷണര്‍. തിരുവനന്തപുരത്ത് അധ്യാപക അനധ്യാപക സംഘടനകളുമായും സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി പ്രതിനിധികളുമായും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാഠ്യവിഷയങ്ങള്‍ കുറേക്കൂടി ആഴത്തില്‍ മനസ്സിലാക്കുന്നതിനാണ് മാതൃഭാഷയിലുംകൂടി പാഠപുസ്തകം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മീഡിയത്തില്‍ പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഭാഷാ അധ്യാപകര്‍, കായിക അധ്യാപകര്‍ എന്നീ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ചര്‍ച്ച നടത്തും.
മറ്റ് പ്രധാനതീരുമാനങ്ങള്‍
1.ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസ് സംവിധാനം പൊതുവാക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും ജീവനക്കാര്‍.
2.സ്‌കൂള്‍ മേധാവി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലാകും. ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലാകും. പത്താംതരംവരെ ചുമതല വൈസ് പ്രിന്‍സിപ്പലിനായിരിക്കും. പ്രിന്‍സിപ്പലിന്റെ ജോലിഭാരം കുറയ്ക്കും. ഹെഡ്മാസ്റ്റര്‍ക്ക് നിലവിലുള്ള ജോലിഭാരത്തിന് തുല്യമായിരിക്കും പ്രിന്‍സിപ്പലിന്റെ ജോലി. പ്രിന്‍സിപ്പലിന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി ഹയര്‍ സെക്കന്‍ഡറിയിലെ ജൂനിയര്‍ അധ്യാപരെയോ താത്കാലിക അധ്യാപകരെ നിയമിക്കാം.
3.നിലവിലുള്ള ഡി.ഡി., ആര്‍.ഡി.ഡി., എ.ഡി., ഡി.ഇ.ഒ., എ.ഇ.ഒ. സംവിധാനം തുടരും
അതേസമയം പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കം. രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് തിടുക്കത്തില്‍ തീരുമാനം എടുക്കുന്നത്. ലയനം അംഗീകരിക്കില്ല. അധ്യാപക സമൂഹം ജൂണ്‍ മൂന്നുമുതല്‍ കനത്തപ്രക്ഷോഭം നടത്തും. സ്‌കൂള്‍ പ്രവേശനോത്സവം ഉള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കും
https://www.facebook.com/Malayalivartha
























