Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വിശ്വാസികളേ ഇതിലേ ഇതിലേ... തെരഞ്ഞെടുപ്പില്‍ സിപിഎം വിശ്വാസികള്‍ പോലും വോട്ട് ചെയ്തില്ലെന്ന് ഉറപ്പായതോടെ കളം മാറ്റിച്ചവിട്ടി സിപിഎം; വിശ്വാസം സംരക്ഷിക്കാന്‍ ഇടതുപക്ഷ ബദല്‍; ബി.ജെ.പികോണ്‍ഗ്രസ് നീക്കങ്ങള്‍ ചെറുക്കാന്‍ പുതിയ സംവിധാനം

29 MAY 2019 10:40 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് പാര്‍ട്ടി ആണയിടുമ്പോഴും പുതിയ നീക്കം നടത്താനൊരുങ്ങുകയാണ്. നിയമ നിര്‍മ്മാണത്തിന് യുഡിഎഫ് ശ്രമിക്കുമെന്ന് പറയുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ വീണ്ടും ശബരിമലയില്‍ അവര്‍ വോട്ട് കൊയ്യുമെന്ന് ഉറപ്പാണ്. ഇതുംകൂടി മുന്നില്‍ കണ്ടാണ് സിപിഎം പുതിയ തന്ത്രം കണ്ടത്. 

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളില്‍ കായിക/ആയുധപരിശീലനങ്ങള്‍ വിലക്കുന്നതുള്‍പ്പെടെ, ക്ഷേത്രഭരണത്തില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 1950ലെ തിരുവിതാംകൂര്‍കൊച്ചി ഹിന്ദു മതസ്ഥാപന നിയന്ത്രണ ബില്ലില്‍ സമൂലഭേദഗതിയാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭേദഗതി ബില്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും.

ക്ഷേത്രങ്ങളെ ആര്‍.എസ്.എസ്, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകളില്‍നിന്നു മോചിപ്പിക്കുകയാണു ബില്ലിന്റെ രാഷ്ട്രീയ അജന്‍ഡ. യു.ഡി.എഫ്. പ്രഖ്യാപിച്ച ആചാരസംരക്ഷണനിയമത്തെ വെട്ടാനും ബില്‍ ലക്ഷ്യമിടുന്നു. ശബരിമല വികസന അതോറിറ്റി നിലവില്‍ വരുന്നതോടെ, ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതി അപ്രസക്തമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ എടുത്തുകളഞ്ഞ്, ശബരിമല വികസന അതോറിറ്റി രൂപീകരിക്കുക, ക്ഷേത്രങ്ങളിലെ കണക്കുസൂക്ഷിപ്പ് സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും മേല്‍നോട്ടത്തിലാക്കുക, ക്രമക്കേട് കാട്ടിയാല്‍ ബോര്‍ഡിനെ പിരിച്ചുവിടുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ ബില്ലിനുണ്ട്. 

ക്ഷേത്രങ്ങളില്‍ 15 അംഗ ഉപദേശകസമിതികള്‍ രൂപീകരിക്കുകയാണു മറ്റൊരു ഭേദഗതി. സമിതിയില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ സ്ത്രീകളാകും. അംഗങ്ങളെല്ലാം 45 വയസിനു മുകളിലുള്ളവരുമായിരിക്കും. ക്ഷേത്രപരിധിയില്‍ ഒരുതരത്തിലുള്ള െകെയേറ്റവും സ്വത്ത് ദുര്‍വിനിയോഗവും അനുവദിക്കില്ല. കായികപരിശീലനം ഉള്‍പ്പെടെ ക്ഷേത്രനടത്തിപ്പും ആചാരവുമായി ബന്ധമില്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ആറുമാസത്തെ തടവും 5,000 രൂപ ശിക്ഷയും ലഭിക്കുന്ന കുറ്റമാക്കും. ക്ഷേത്രവരവു ചെലവുകളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. വര്‍ഷം തോറും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രങ്ങളുടെയും എന്‍ഡോവ്‌മെന്റുകളുടെയും ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും ഓഡിറ്റിങ്ങിനു വ്യവസ്ഥയുണ്ടാക്കും. ശബരിമല, പമ്പ, എരുമേലി ക്ഷേത്രങ്ങളുടെ ഓഡിറ്റ് ദിവസവും നടത്തണം. 

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടോ അഴിമതിയോ പരാമര്‍ശിക്കപ്പെട്ടാല്‍, ബോര്‍ഡിനോ ബോര്‍ഡംഗത്തിനോ എതിരേ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കോടതിക്കു സമര്‍പ്പിക്കും. ഒപ്പം ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടാകും. കോടതി കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ബോര്‍ഡിനെയോ അംഗത്തെയോ പിരിച്ചുവിടും. ദേവസ്വം ബോര്‍ഡുകളുടെ ബജറ്റില്‍ ഇടപെടാനും സര്‍ക്കാരിനു നിയമഭേദഗതി അധികാരം നല്‍കുന്നു. അതേസമയം യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ വിശ്വാസസംരക്ഷണനിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എം. രാജഗോപാലന്‍ നായര്‍ ആരോപിച്ചു. 

നിര്‍ദിഷ്ട ദേവസ്വം ബോര്‍ഡ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല വികസന അതോറിറ്റിയില്‍ ഒന്‍പതംഗങ്ങള്‍ ഉണ്ടാകും. ഗവ. സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും ചെയര്‍പേഴ്‌സണ്‍. ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവിയില്‍ കുറയാത്തയാള്‍ സെക്രട്ടറിയാകും. അതോറിറ്റി അംഗങ്ങള്‍ ഇവരാണ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, ജനറല്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍, വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പരിസ്ഥിതി എന്‍ജിനീയറിങ് വിദഗ്ധന്‍, കേന്ദ്രസംസ്ഥാനസര്‍വീസുകളില്‍ ഏതെങ്കിലുമൊന്നില്‍ ചീഫ് എന്‍ജിനീയറായിരുന്നയാള്‍, െഹെന്ദവാചാരങ്ങളിലും ക്ഷേത്രനടത്തിപ്പിലും പരിജ്ഞാനമുള്ള പ്രമുഖവ്യക്തി. എല്ലാവരും ഹിന്ദുക്കളും ക്ഷേത്രവിശ്വാസികളുമായിരിക്കണം. അതോറിറ്റി നിലവില്‍ വരുന്നതോടെ സര്‍ക്കാരില്‍ മാത്രമായി നിയന്ത്രണമൊതുങ്ങും. 

ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രത്തിന്റെ പദവിയിലെത്തിക്കാനുള്ള ചുമതല അതോറിറ്റിക്കാകും. ഈ ലക്ഷ്യത്തോടെ സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുക, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ക്ഷേത്രസമുച്ചയത്തില്‍ ക്രമസമാധാനം, ആരോഗ്യപരിരക്ഷ, സദാചാരം, ശുചിത്വം, സുഗമതീര്‍ഥാടനത്തിനുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. കണക്കുകള്‍ സൂക്ഷിക്കാനുള്ള അധികാരം സെക്രട്ടറിക്കും. ഇവ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമര്‍പ്പിക്കണം. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം അതോറിറ്റി യോഗങ്ങള്‍ വിളിക്കേണ്ടതും സെക്രട്ടറിയാണ്. ഓഡിറ്ററെ സര്‍ക്കാര്‍ നിയോഗിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends