കോട്ടയത്തെ ദുരഭിമാനക്കൊലയിൽ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറിയിട്ടില്ല... കെവിന്‍ കൊലപാതകം ഒരു വര്‍ഷം പൂർത്തിയായി ദിവസങ്ങൾ പിന്നിടുമ്പോൾ കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

കേരളത്തെ കണ്ണീരില്‍ ആഴ്ത്തിയ കെവിന്‍ കൊലപാതകം പുറം ലോകം അറിഞ്ഞിട്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു വര്‍ഷം പൂർത്തിയായതെ ഉണ്ടായിരുന്നുള്ളു. സിനിമാ രംഗങ്ങളെയും നോവലുകളെയും വെല്ലുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് പ്രബുദ്ധ കേരളം സാക്ഷിയായതിന്റെ നടുക്കം മനസാക്ഷിയുള്ള മലയാളികള്‍ക്ക് വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സംഭവത്തില്‍ കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ ഇന്നു കാണും. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കെവിന്റെ പിതാവ് പറഞ്ഞു. കെവിന്‍ കൊലചെയ്യപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്ബോഴാണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിരിക്കുന്നത്. കെവിന്‍ വധക്കപ്പെട്ടപ്പോള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്നു ഷിബു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഷിബുവിനെ പിന്നീട് ഔദ്യോഗിക കൃത്യവിലോപത്തിന് സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണ് സര്‍വ്വീസില്‍ തിരികെയെടുത്തത്.
https://www.facebook.com/Malayalivartha
























