Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ.... നരേന്ദ്ര മോദിയുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദം അതേപടി നിലനിര്‍ത്താന്‍ പിണറായി; മസാല ബോണ്ടിനെപ്പറ്റി പറഞ്ഞ് പറഞ്ഞ് എത്തിയത് നരേന്ദ്ര മോദിയില്‍; നരേന്ദ്രമോദി സര്‍ക്കാരിന്റെ നവ ലിബറല്‍ സമീപത്തിന്റെ ഭാഗമാണ് മസാല ബോണ്ട്

29 MAY 2019 12:26 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി അനുഗ്രഹ പ്രഭാഷണം തുടങ്ങി. നരേന്ദ്ര മോദിയുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദം അതേപടി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് പിണറായി. മസാലബോണ്ടിനെ മുന്നില്‍ നിര്‍ത്തിയാണ് പിണറായിയുടെ സാക്ഷ്യം പറച്ചില്‍. 

നരേന്ദ്രമോദി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച നവ ലിബറല്‍ സമീപത്തിന്റെ ഭാഗമാണ് മസാല ബോണ്ട്. 2015 ല്‍ ലണ്ടനിലെ ഡൗണ്‍സ്ട്രീറ്റ് പ്രസംഗത്തിലാണ് ആദ്യമായി മസാല ബോണ്ടിനെ കുറിച്ച് നരേന്ദ്രമോദി പ്രസംഗിച്ചത്. ആ പ്രഖ്യാപനത്തെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു. നമ്മുടെ രാജ്യത്ത് ഇന്ത്യന്‍ രൂപയില്‍തന്നെ കടപ്പത്രങ്ങള്‍ ഇറക്കി പണം സമാഹരിക്കുന്ന മസാല ബോണ്ടിനെക്കുറിച്ച് ധാരാളം വിവാദങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയില്‍ പൂര്‍ണ്ണമായി വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനോടൊപ്പമാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ടിന്റെ പ്രഖ്യാപനം നരേന്ദ്രമോദി നടത്തിയത്. 

ഇതിന്‌ശേഷം ഇന്ത്യയിലെ മിക്കവാറും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം നരേന്ദ്രമോദി നടത്തി. പ്രസ്തുത നയങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. റീസ്ട്രക്ച്ചറിംഗ് എന്ന ഓമനപ്പേരില്‍ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചുകൊണ്ട് ബി.ജെ.പി. സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഭാഗമായിരുന്നു മസാല ബോണ്ട്. പ്രസ്തുത ബോണ്ടിനെയാണ് ബി.ജെ.പി. ഗവണ്‍മെന്റ് പോലും സ്വീകരിക്കാത്ത ആവേശത്തോടെ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത് . 

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പിണറായി നിരന്തരം സംസാരിക്കുമെങ്കിലും അവര്‍ തമ്മില്‍ ഒരു അന്തര്‍ധാര നിലവിലുണ്ട്. ശബരിമല വിഷയം വഷളാക്കിയതില്‍ ബിജെപി കടപ്പെട്ടിരിക്കുന്നത് പിണറായിയോടാണ്. എന്നാല്‍ സി പി എം ബിജെപി ബന്ധത്തിലെ വാസ്തവം മനസിലാക്കിയാണ് കേരള ജനത കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തത്. പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് പിണറായിയും മോദിയും കരുതിയില്ല, ബിജെപിയുടെ ശബരിമല താത്പര്യം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ വിധിയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍ച്ചയായും നിയമനിര്‍മ്മാണം നടത്തുമായിരുന്നു . ഇപ്പോള്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയാണ്. 

നരേന്ദ്രമോദിക്ക് ഇത്തരം പാര്‍ട്ടി അതീതമായ ബന്ധങ്ങള്‍ നിരവധിയാണ്. ചില കോണ്‍ഗ്രസ് നേതാക്കളുമായി മോദിക്ക് അടുത്ത ബന്ധമുണ്ട്. പ്രണബ്കുമാര്‍ മുഖര്‍ജിയുമായുള്ള ബന്ധം ഉദാഹരണം. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ നിന്ന് സീതാറാം യച്ചൂരിയെ വിലക്കിയത് പിണറായിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന കമ്മിറ്റിയാണ്. അതിന്റെ പ്രതിഫലനം ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിലുമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ബി ജെ പി വിരുദ്ധമാക്കാതിരിക്കാന്‍ പിണറായി പരിശ്രമിച്ചിരുന്നതായി ആരോപണമുയരന്നു. അത് ലാവ്‌ലിന്‍ കേസില്‍ നിന്നും ഊരാനുള്ള കുറുക്കുവഴിയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.


മസാലബാണ്ട് പ്രഖ്യാപനം മോദിയുടെ നിര്‍ദ്ദേശാനുസരണമാണോ പിണറായി നടത്തിയതെന്ന് വ്യക്തമല്ല. ഏതായാലും കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഇത്തരമൊരു ബിസിനസില്‍ കേരള സര്‍ക്കാരിന് ഇടപെടാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ മസാല ബോണ്ടുകള്‍ ഇനിയും ഇറങ്ങികൊണ്ടേയിരിക്കും, പിണറായിയും മോദിയും ഉള്ളിടത്തോളം കാലം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends