Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വീണ്ടും പോലീസ് പണി തുടങ്ങിയോ? ജനമൈത്രി പോലീസ് ജനമൈത്രീ പോലീസ് എന്ന് കേട്ടിട്ടേയുള്ളൂ; തിരുവല്ലത്തെ പോലീസ് അതിക്രമം സംസ്ഥാന പോലീസിനെ നാണം കെടുത്തുന്നു

29 MAY 2019 02:33 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ ഷൂട്ടിംഗ് കേന്ദ്രമാണ് തിരുവല്ലം. ചിത്രാജ്ഞലി സ്റ്റുഡിയോ ഉള്ളതിനാല്‍ അതിന്റെ പരിസരം ധാരാളം സിനിമാ സീരിയല്‍ ടെലിഫിലിം ചിത്രീകരണങ്ങള്‍ക്ക് വേദിയാകാറുണ്ട്. കഴിഞ്ഞ ദിവസം സ്റ്റുഡിയോ ജങ്ഷനില്‍ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്നപ്പോള്‍ സിനിമാ ഷൂട്ടെന്നാണ് പലരും കരുതിയത്. ഒരാളെ പോലീസ് മര്‍ദിക്കുന്നതും യുവതി തടയാന്‍ വരുന്നതും യുവതിയെ മുട്ടുകാല്‍ ചവിട്ടി മറിക്കുന്നതും യുവതി തെറിച്ച് വീഴുന്നതും എല്ലാം സിനിമാ സ്റ്റൈലില്‍ തന്നെ. എന്നാല്‍ കളി മാറിയതോടെ സംഭവം സിനിമയിലല്ലെന്ന് മനസിലായി. ഉത്തരേന്ത്യയിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള നടുറോഡിലെ ക്രൂര മര്‍ദനം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 

പോലീസിന് ജനകീയ മുഖം നല്‍കാനായി മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും കൂടിയായ പിണറായി വിജയന്‍ ശക്തമായ നടപടികള്‍ ചെയ്യുമ്പോഴാണ് ചില പോലീസുകാര്‍ ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മൃഗീയത കാട്ടുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. നടുറോഡില്‍ ഒരു യുവതിയെ പോലീസുകാരന്‍ മുട്ടുകാല്‍ കൊണ്ട് തൊഴിക്കുന്നത് പോലീസ് ഭീകരത ഓര്‍മ്മപ്പെടുത്തുന്നതാണ്. 

അതേസമയം തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരെ സിറ്റി പൊലീസ് സസ്‌പെന്റ് ചെയ്തു. മര്‍ദ്ദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തില്‍ എസ്. സി.പി.ഒ സൈമന്‍, സി പി ഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അയല്‍ക്കാരിയായ സ്ത്രീയേയും കുട്ടികളേയും ആക്രമിച്ചു എന്ന പരാതിയിലാണ്, പോക്‌സോ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ വല്ലംചിറ സ്വദേശി അനീഷിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ പോലീസ് പറയുന്നത് മറ്റൊരു കഥയാണ്. അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ് അനീഷ്‌നെ ഞായറാഴ്ച വൈകിട്ട് തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനു പിന്നാലെ ഇയാളുടെ അമ്മയും ഭാര്യയും പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇതിനിടയിലാണ് സംഭവം അരങ്ങേറിയത്.

എസ്‌ഐ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോയ സമയത്ത് അനീഷ് പാറാവുകാരനെ തള്ളിമാറ്റി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. പിന്നാലെ ഓടിയെത്തിയ പാറാവുകാരനും ഹെഡ് എസ്‌സിപിഒയും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ ഓടാതിരിക്കാനാണു കാലില്‍ ചവിട്ടിപ്പിടിച്ചതെന്നാണ് പൊലീസിന്റെ വിചിത്രവാദം. തിരുവല്ലം സ്റ്റുഡിയോ ജംക്ഷനില്‍ റോഡില്‍ വീണു കിടക്കുന്ന അനീഷിന്റെ കാലില്‍ പൊലീസുകാരന്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോള്‍ സംഭവം വിവാദമായി.

അനീഷിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യക്കു നേരേയും പൊലീസ് അക്രമം അഴിച്ചു വിട്ടു. അനീഷിന്റെ കാലില്‍ ചവിട്ടുന്നത് തടഞ്ഞ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന്‍ കാല്‍മുട്ടു മടക്കി ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സറ്റബിള്‍ സൈമണിനെതിരെ ഫോര്‍ട്ട് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ആര്‍.പ്രതാപന്‍ നായര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍ക്കുകയായിരുന്നു.

 

L"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends