രണ്ടുമാസം പ്രായമായ കുട്ടിയുടെ അമ്മയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ പുഴയിൽ മരിച്ച നിലയിൽ . തെക്കേത്തുരുത്ത് മാതിരപ്പിള്ളി അഗസ്റ്റിന്റെ ഭാര്യ സ്റ്റെഫി (24) ആണു മരിച്ചത്. ഇന്നലെ രാവിലെ ഇവരുടെ വീടിന്റെ സമീപത്തുള്ള പുഴയിലാണു മൃതദേഹം കണ്ടെത്തിയത്. 14 മാസം മുൻപായിരുന്നു അഗസ്റ്റിന്റെയും സ്റ്റെഫിയുടെയും വിവാഹം. രണ്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വടുതലയിൽ നിന്നു തെക്കേത്തുരുത്തിൽ വന്നു താമസിക്കുകയായിരുന്നു അഗസ്റ്റിനും സ്റ്റെഫിയും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























