Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വൃദ്ധയുടെ അയ്യായിരം രൂപ കൈക്കലാക്കിയ ബി.ടെക് ബിരുദധാരി പിടിയിൽ

29 MAY 2019 03:49 PM IST
മലയാളി വാര്‍ത്ത

എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയ വൃദ്ധയുടെ അയ്യായിരം രൂപ കൈക്കലാക്കിയ ബി.ടെക് ബിരുദധാരി പിടിയിൽ. അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയിയാണ് (30) പണം തട്ടിയത്. മേലില നരിക്കുഴി റഷീദ മൻസിലിൽ സഫിയ ബീവിയുടെ (63) പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. ഏപ്രിൽ 30നാണ് സംഭവം. സെൻട്രൽ ബാങ്കിന്റെ കുന്നിക്കോട് ശാഖയിലെ എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ സഹായം തേടിയ വൃദ്ധയ്ക്ക് യുവാവ് ആദ്യം പതിനായിരം രൂപ എടുത്തു നൽകി. തുടർന്ന് അയ്യായിരം രൂപ കൂടി പിൻവലിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ പണം യുവാവ് തന്ത്രപൂർവം കൈക്കലാക്കുകയും എ.ടി.എമ്മിൽ പണം തീർന്നെന്ന് തെറ്റിദ്ധരിപ്പിച്ച് വൃദ്ധയെ മടക്കി വിടുകയും ചെയ്യുകയായിരുന്നെന്ന് കുന്നിക്കോട് സി.ഐ ബി.സുജിത്ത് പറഞ്ഞു. അടുത്ത ദിവസം മൊബൈൽ ഫോണിൽ ബാങ്കിടപാട് സംബന്ധിച്ച സന്ദേശം പരിശോധിച്ചപ്പോഴാണ് അയ്യായിരം രൂപകൂടി പിൻവലിച്ചതായി മനസിലാക്കിയത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ കുന്നിക്കോട് പൊലീസിൽ സഫിയ ബീവി പരാതി നൽകി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

അഞ്ചൽ അരീപ്ലാച്ചി സ്വദേശിയായ യുവാവ് മാതാപിതാക്കൾക്കിടയിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം നാളുകളായി കുന്നിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവ ശേഷം പത്തനംതിട്ട ജില്ലയിലേക്ക് കടന്ന ഇയാളെ സി.സി.ടി‌.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ് പരിചയക്കാരെ ഉപയോഗിച്ച് വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഉന്നത ബിരുദധാരിയായ യുവാവ് മുമ്പ് ഗുജറാത്തിലെ പ്ലാസ്റ്റിക് കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. യുവാവ് സമാന രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ അജയൻ, എ.എസ്.ഐമാരായ കൃഷ്ണകുമാർ, ജോയി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends