മമതയ്ക്ക് പിന്നാലെ പിണറായി വിജയനും; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമറിയിച്ച് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്മാറിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ലെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്യുകയായിരുന്നു. മമത ബാനര്‍ജി ചടങ്ങില്‍നിന്നും ഒഴിവായത് വാര്‍ത്തയായിരുന്നു. അതേസമയം മുഖ്യമന്തിയുടെ പിന്മാറ്റത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























