Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബൃഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുവാന്‍ സാധിക്കുകയുള്ളു; കരുതല്‍ സ്പര്‍ശത്തിന് മുന്നൊരുക്കം: ഒരു ലക്ഷത്തോളംപേര്‍ ഒത്തുകൂടി; സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 1ന് തിരുവനന്തപുരത്ത്

29 MAY 2019 05:25 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ബൃഹത്തായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുവാന്‍ സാധിക്കുകയുള്ളുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായാണ് 2019 ജൂണ്‍ 1 ഗ്ലോബല്‍ പാരന്റിംഗ് ഡേ മുതല്‍ 2019 നവംബര്‍ 14 ചില്‍ഡ്രന്‍സ് ഡേ വരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വനിത ശിശു വികസന വകുപ്പ് 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായ്' എന്ന മെഗാ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേരളത്തില്‍ ഒട്ടേറെ കുട്ടികള്‍ ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ പ്രാഗത്ഭ്യം തെളിയിച്ച വിവിധ വ്യക്തികളുടെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ബോധവത്ക്കരണത്തിന് ഉപരിയായി അവയെല്ലാം പ്രവര്‍ത്തന പന്ഥാവിലേക്ക് കൊണ്ടുവരാനാണ് ഈ ക്യാമ്പയിനിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ക്യാമ്പയിന്റെ മുന്നൊരുക്കമായി നടത്തിയ പരിശീലന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളിലുള്ള ജീവനക്കാരോടും പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും കൂടുതല്‍ സമയം കുട്ടികള്‍ ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. അതിനാല്‍ തന്നെ കുട്ടികളുടെ പെരുമാറ്റങ്ങള്‍ അധ്യാപകരും ജീവനക്കാരും ശ്രദ്ധിക്കണം. തല്ലിയത് കൊണ്ട് കുട്ടികള്‍ നേരെയാവില്ല. കുട്ടികളിലുണ്ടാകുന്ന പലതരം സ്വഭാവദൂഷ്യത്തിന് കാരണങ്ങള്‍ വ്യത്യസ്തമാണ്. കുടംബാംഗങ്ങളുടെ മനസിന്റേയും ശരീരത്തിന്റേയും ആരോഗ്യം പ്രധാനമാണ്. മദ്യം, മയക്കു മരുന്ന് എന്നിവയുടെ പിടിയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കണം. കുട്ടികളെ ദ്രോഹിക്കുന്ന ഇത്തരക്കാര്‍ക്ക് ക്രിമിനല്‍ ശിക്ഷയും ചികിത്സയും ആവശ്യമാണ്. കുട്ടികളെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്. ഓരോ കുടുംബത്തിന്റേയും ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ആരോഗ്യ വകുപ്പിനും വലിയ പങ്കാണുള്ളത്. അമ്മമാരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അമ്മമനസ് എന്ന പദ്ധതി ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരികയാണ്.

ഓരോ മേഖലയിലും കടന്നുചെന്ന് ഇടപെടാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയണം. കുട്ടികളുടെ സ്‌നേഹസ്പര്‍ശം, കരുതല്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഈ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മാറ്റം സമൂഹത്തില്‍ പ്രതിഫലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കരുതല്‍ സ്പര്‍ശം ക്യാമ്പയിന്റെ മുന്നൊരുക്കമായി നടത്തിയ പരിശീലന പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 66,000 അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രണ്‍, ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, അധ്യാപകര്‍, ജെ.പി.എച്ച്.എന്‍.മാര്‍, എന്‍.എസ്.എസ്., വിവിധ എന്‍.ജി.ഒ.കള്‍ എന്നിവരാണ് എല്ലാ ജില്ലകളിലേയും വിവിധ വേദികളില്‍ സംബന്ധിച്ചത്.

വിക്‌ടേഴ്‌സ് ചാനലിന്റെ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലിരുന്നാണ് മന്ത്രിയും വിദഗ്ധരും തത്സമയം മറ്റുള്ളവരോട് സംവദിച്ചത്. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, പ്രമുഖ സൈക്യാട്രിസ്റ്റുകളായ ഡോ. ആര്‍. ജയപ്രകാശ്, ഡോ. കെ.പി. ജയപ്രകാശ്, ഡോ. അരുണ്‍ ബി.നായര്‍, ഡോ. മോഹന്‍ റോയി എന്നിവര്‍ റെസ്‌പോണ്‍സിബിള്‍ പാരന്റിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് ഇവരുമായി സംവദിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ 63 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്. ഓരോ കേന്ദ്രത്തിലും സംശയങ്ങള്‍ ചോദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends