പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം; വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കും; ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഈ നിലപാട് സ്വീകരിക്കുവാനേ കഴിയൂ. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് ധൃതി കാണിച്ചു എന്നാണ് പറയുന്നത്. കോടതി ഉത്തരവ് അനുസരിച്ച് ദര്‍ശനത്തിന് വരുന്നവരെ തടയാനാകുമോ. അങ്ങനെ ചെയ്താല്‍ കോടതി അലക്ഷ്യമാകില്ലേ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് കിട്ടുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം.അതിനായി നിലകൊള്ളുന്നത് ധാർഷ്ട്യമാണെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി സഭയിൽ നിലപാടെടുത്തു. വർഗീയ ശക്തികൾക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് തനിക്ക് ധാർഷ്ട്യം ആണെന്ന് ആരോപിക്കുന്നവർക്ക് ആവശ്യം. എന്നാല്‍ അതിന് താൻ നിൽക്കില്ല. വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കും. അത് തന്നിൽ അർപ്പിതമായ കർത്തവ്യമാണെന്നും അത് ധാർഷ്ട്യമാണെങ്കിൽ ഇനിയുമത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല ദര്‍ശനത്തിന് വന്ന സ്ത്രീകളെ അക്രമികളുടെ ഇടയില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സുപ്രിംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ശബരിമലയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. അതുകൊണ്ടാണ് ചിദാനന്ദപുരിയൊക്കെ യുഡിഎഫിനെ പിന്തുണച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ തോല്‍വി ഗൗരവതരമാണ്. തെരഞ്ഞെടുപ്പില്‍ താല്‍ക്കാലിക തിരിച്ചടി നേരിട്ടു എന്നത് സത്യമാണ്. ഇത് താല്‍ക്കാലിക തിരിച്ചടിയാണ്. തോല്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് സന്തോഷം തോന്നും. എന്നാല്‍ മതിമറന്ന് ആഹ്ലാദിക്കേണ്ട. ഇടതുമുന്നണിക്കൊപ്പം നിന്ന െരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ തലത്തിലുണ്ടായ പ്രത്യേക സാഹചര്യം യുഡിഎഫ് ഫലപ്രദമായി ഉപയോഗിച്ചു. ലീഗ് തീവ്രവാദ സ്വഭാവമുള്ളവരെ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിലെ ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ കോണ്‍ഗ്രസിന് ആഹ്ലാദിക്കാന്‍ കഴിയുമോ എന്ന് പിണറായി ചോദിച്ചു. രാജ്യത്ത് ജയിച്ചുവരാന്‍ കഴിയുന്ന ശക്തിയെന്ന പുകമറ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അമേഠിയെ ഭയന്ന് ഒരു സീറ്റ് തേടിയാണ് രാഹുല്‍ കേരളത്തിലെത്തിയത്. അങ്ങനെയൊരാളെയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha
























