കെവിന് കൊലക്കേസ്; എസ്ഐ എം.എസ്.ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി

കെവിന് കൊലക്കേസില്‍ ആരോപണവിധേയനായി സ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി. പരാതിയില്‍ ആവശ്യമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.
ഷിബു ഗാന്ധി നഗര്‍ എസ്ഐ ആയിരിക്കെയാണ് കെവിന് കൊല്ലപ്പെട്ടത്. ഷിബുവിനെ തിരിച്ചെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെവിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. ഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഷിബു സര്‍വീസില്‍ പ്രവേശിച്ചതെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടു പോയ ഉടനെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























