ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും. പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ഒന്നു മുതല്‍ 12 ക്ലാസുവരെ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എഡ്യൂക്കേഷനെന്ന ഒറ്റ കുടിക്കീഴിലാക്കും. പൊതു പരീക്ഷ ബോര്‍ഡ് രൂപീകരിക്കും. പുതിയ ഡയറക്ടര്‍ക്കായിരിക്കും ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി വിഎച്ച്‌എസ്‌ഇ പരീക്ഷ ബോര്‍ഡുകളുടെ ചുമതല. ഹൈസ്ക്കൂളും ഹയര്‍സെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പല്‍ ഹെഡ്മാസ്റ്ററുമായിരിക്കും.ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എല്‍പി.യുപി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. എഇഒ. ഡിഇഒ ഓഫീസുകള്‍ നിര്‍ത്തലാക്കില്ല.
https://www.facebook.com/Malayalivartha
























