കേന്ദ്രമന്ത്രി സഭയിൽ മലയാളിയും?; അഭ്യൂഹങ്ങൾക്കിടെ കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേക്ക്

ബി.ജെ.പി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ നാളെ ഡല്‍ഹിയിലേക്ക് പോകും. രാവിലെ തിരുവന്തപുരത്തുനിന്നുള്ള വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പോകുക. കേരളത്തില്‍ നിന്ന് ആരൊക്കെയാണ് കേന്ദ്രമന്ത്രിയാകുക എന്ന അഭ്യൂഹം പരക്കെയാണ് കുമ്മനം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നത്.
കേന്ദ്രമന്ത്രി സഭയില്‍ കുമ്മനത്തിന്റെ പേര് ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്. നേരത്തെ മന്ത്രിസ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രനേതാക്കള്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കുമ്മനത്തിന് പുറമെ അല്‍ഫോണ്‍സ് കണ്ണന്താനം, വി. മുരളീധരന്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടതായി മാദ്ധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്ക് പി.എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള പ്രമുഖ ബി.ജെ.പി നേതാക്കളും പങ്കെടുക്കും.
https://www.facebook.com/Malayalivartha
























