കിടിലം ഫോട്ടോഷൂട്ടുമായി പാര്‍വ്വതിയും റിമ കല്ലിങ്കലും

നടി പാര്‍വ്വതി തിരുവോത്തും റിമ കല്ലിങ്കലും ഒന്നിച്ചെത്തുന്ന ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. നിറങ്ങള്‍ വാരിവിതറിയും നിറങ്ങള്‍ കൊണ്ട് ചുവരില്‍ വരച്ചും ഇരുവരുടെയും ആഹ്ലാദനിമിഷങ്ങള്‍.
നിലപാടുകള്‍ കൊണ്ട് ഇരുവരും തുല്യരാണ്. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കളാണ് റിമയും പാര്‍വ്വതിയും. സ്ത്രീ സുരക്ഷയും തുല്യതയും ഉയര്‍ത്തി കാണിക്കുന്ന തരത്തില്‍ തന്നെയാണ് ഫോട്ടോഷൂട്ട്.
അതേ, ഞങ്ങള്‍ ഫെമിനിച്ചികളെന്ന് ചുവരില്‍ ചുവന്ന മഷികൊണ്ട് അവര്‍ എഴുതുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരട്ടക്കുട്ടികളെ പോലെയാണ് ഫോട്ടോഷൂട്ട്. ചില കൃസൃതിത്തരങ്ങളുമുണ്ട്. വനിതാ മാഗസീനിലെ ഏറ്റവും പുതിയ ലക്കത്തിനുവേണ്ടിയാണ് ക്യാമറയ്ക്ക് താരങ്ങള്‍ പോസ് ചെയ്തത്.
https://www.facebook.com/Malayalivartha
























