പ്രളയം മൂലം തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേല്‍ ചുമത്താനിരുന്നപ്രളയ സെസ് ഈടാക്കുന്നത് നീട്ടി

പ്രളയം മൂലം തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി ജി.എസ്.ടിക്ക് മേല്‍ ചുമത്താനിരുന്നപ്രളയ സെസ് ഈടാക്കുന്നത് നീട്ടിവെച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ജൂലൈ ഒന്ന് മുതല്‍ മാത്രമേ സെസ് ചുമത്തുകയുള്ളുവെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു.
സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തേണ്ടത് മൂലമാണ് പ്രളയസെസ് ഈടാക്കുന്നത് നീട്ടിവെച്ചത്.തീയതി നീട്ടി കിട്ടാനായി ജി.എസ്.ടി കൗണ്‍സിലിനെ സമീപിക്കുമെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. ജി.എസ്.ടിക്ക് മേല്‍ ഒരു ശതമാനം പ്രളയ സെസ് ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ജി.എസ്.ടിയില്‍ അഞ്ച് ശതമാനം സ്ലാബില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്കൊഴികെ മറ്റ് സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമായിരുന്നു.
https://www.facebook.com/Malayalivartha
























