Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചികിത്സാ പിഴവുമൂലം കാഴ്ച നഷ്ടമായ സോനാമോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുന്നു; ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ആശു പത്രിയിൽ ചികിത്സയിലായിരുന്നു സോനാ മോൾ കണ്ണ് തുറന്ന് പതിയെ കാഴ്ചകൾ കണ്ടു തുടങ്ങി- അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

30 MAY 2019 08:50 AM IST
മലയാളി വാര്‍ത്ത

തൃശൂരില്‍ ചികില്‍സാ പിഴവുമൂലം കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയും, കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ആശു പത്രിയിൽ ചികിത്സയിലുള്ള സോനാ മോൾ കണ്ണ് തുറന്ന് പതിയെ കാഴ്ചകൾ കണ്ടു തുടങ്ങി. തൃശൂര്‍ പട്ടിക്കാട് സ്വദേശി ബാബുവിന്റെയും ലിനിയു ടെയും മകളായ സോന മോളാണ് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ചുണ്ടിൽ നിന്ന് മാംസ പേശികൾ എടുത്താണ് കുട്ടിയുടെ കൺപോളകൾ പൂർവ്വ സ്ഥിതിയിലാക്കിയത്. കുട്ടിക്ക് ഇപ്പോൾ കൺപോളകൾ തുറക്കാൻ സാധിക്കുന്നുണ്ട്. കാഴ്ച ശരിയാകുന്നത് വരെ ലെൻസ് വെക്കേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ജൂൺ ആറാം തിയ്യതിയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാ മെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി ആയിരുന്നു കുട്ടിയെ വിദഗ്ധ ചികിത്സക്കായി പ്രസാദ് ഐ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയെ നാല് ദിവസം മുൻപ് തന്നെ ആശുപത്രിയിൽ നിന്നും ഡി സ്ചാർജ്ജ് ചെയ്തിരുന്നു. എന്നാൽ മൂന്നു ദിവസം ഇടവിട്ട് ഡോ ക്ടറെ കാണേണ്ടത് കൊണ്ട് കുടുംബം ഹൈദരാബാദിൽ തന്നെ തങ്ങുകയായിരുന്നു. ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടുന്ന അവ സ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് മാതാപിതാക്കൾ ആരോ പിച്ചിരുന്നു. കളിക്കുന്നതിനിടെ സോന മോൾ പെട്ടെന്ന് ബോധര ഹിതയാകുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് അപസ്മാ രമുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. അതിനുള്ള മരു ന്നുകൾ നൽകിയതോടെ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ദേഹ മാസകലം തടിച്ചു വീര്‍ത്തു. കണ്‍പോളകളും അടയ്ക്കാ നായില്ല. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി പിന്നീട് മെഡി ക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സക്കായി നിർധനരായ മാതാപിതാക്കൾക്ക് സാധി ക്കാത്തതിനാൽ നിസഹായവസ്ഥ തിരിച്ചറിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ചികില്‍സ സഹായം പ്രഖ്യാപിച്ചതിനാലാണ് കുട്ടി യെ ഹൈദരാബാദിൽ കൊണ്ട് പോയി വിദഗ്ധ ചികിത്സ നൽകാൻ സാധിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് സോനാ മോളുടെ ജീവിതത്തിലെ ദുരിതം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ട്രോളൻമാരും വിഷയം ഏറ്റെടുത്തിരുന്നു. വലിയ രോഷം ഉയർന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. സാമൂഹ്യപ്രവർത്തകനായ കിടിലം ഫിറോസും സോനാ മോൾ കണ്ണുതുറന്ന് കാഴ്ചകളൊക്കെ കണ്ടുതുടങ്ങിയ കാര്യം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

‘പതിയെ കാഴ്ചകൾ കണ്ട് തുടങ്ങി. ചികിത്സപിഴവിനെ തുടർന്ന് ദുരിതം അനുഭവിച്ച ദിനരാത്രങ്ങൾക്ക് വിട. വെളിച്ചത്തെ കണ്ട് കൺതുറക്കാൻ കഴിയാതെ ഭയന്ന് നിലവിളിച്ച നാളുകൾക്കും വിട. മികച്ച ചികിത്സ ലഭ്യമാക്കിയ സർക്കാരിന് നന്ദി. സോനമോളുടെ ദുരിതം കണ്ട് നീതി ഉറപ്പാക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ സുമനസുകൾക്കും നന്ദി. ചികിത്സ നടക്കുന്ന ഹൈദരാബാദ് പ്രസാദ് ഐകെയർ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം. സോനമോൾ ജൂൺ ആറാം തീയതിയോടെ ഡിസ്ചാർജ് ചെയ്തു നാട്ടിൽ വരുമെന്നാണ് ഇപ്പോഴത്തെ വിവരം. മെയ് 12 തീയ്യതി ആണ് ഹൈദരാബാദിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയത്.’ ഫിറോസ് കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends