Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആധിപിടിച്ച് രാഹുല്‍... പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതൊന്നും ഉള്‍ക്കൊള്ളാനാകാതെ സമ്പൂര്‍ണ പരാജയവുമായി പടിയിറങ്ങാനൊരുങ്ങി രാഹുല്‍ ഗാന്ധി; രാഹുല്‍ പോകാതിരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും അണികളുടെ പ്രകടനം

30 MAY 2019 01:28 PM IST
മലയാളി വാര്‍ത്ത

അഴകിയ രാവണന്‍ സിനിമയിലെ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ്‌സാണ് അവിടെ പാലുകാച്ച് ഇവിടെ കല്യാണമെന്ന്... അതുപോലയാണ് ഡല്‍ഹിയിലും സംഭവിക്കുന്നത് അവിടെ പാലുകാച്ച് നടക്കുമ്പോള്‍ ഇവിടെ കല്യാണം നടത്താനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോക്കുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും ഡൈവോഴ്‌സിലേക്കും.

അധ്യക്ഷപദവി രാജിവെക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍നിന്നു കോണ്‍ഗ്രസിന് ഇനിയും കരകയറാനായിട്ടില്ല. മനംമാറ്റാന്‍ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച നേതാക്കള്‍ക്ക് ബുധനാഴ്ച രാഹുല്‍ അനുവാദം നല്‍കിയില്ല. ആശയവിനിമയം പ്രിയങ്കാഗാന്ധി വഴിയാക്കി നേതാക്കളോട് മൗനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. കഴിയുന്നതുംവേഗം നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനായി കണ്ടെത്തണമെന്നാണ് നിര്‍ദേശം. ബുധനാഴ്ച പ്രിയങ്കയെ മാത്രമാണ് രാഹുല്‍ കണ്ടത്.

നെഹ്രു കുടുംബവുമായി അടുപ്പമുള്ള ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാഹുലിനെ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. പ്രവര്‍ത്തകര്‍ക്കൊപ്പം ബുധനാഴ്ച വൈകീട്ട് തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വീട്ടിലെത്തിയ ഷീലാ ദീക്ഷിത് നിരാശയായി മടങ്ങി. രാജിവെക്കരുതെന്ന സന്ദേശം രാഹുലിനു കൈമാറിയതായും അദ്ദേഹം തുടരണമെന്നാണാഗ്രഹമെന്നും ദീക്ഷിത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ജഗദീഷ് ടൈറ്റ്‌ലറെ കാണാനും രാഹുല്‍ കൂട്ടാക്കിയില്ല. രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് വിജയ് ജതന്റെ നേതൃത്വത്തില്‍ നാലുപേര്‍ രാഹുലിന്റെ വീടിനുമുന്നില്‍ കുത്തിയിരുന്നെങ്കിലും പോലീസിടപെട്ട് നീക്കി.

രാഹുലിന്റെ തീരുമാനം ആത്മഹത്യപരമാണെന്ന നിലപാടിലാണ് ഘടകക്ഷി നേതാക്കളെല്ലാം. ഇക്കാര്യം ഇവര്‍ ഫോണ്‍മുഖേനയും മറ്റും രാഹുലിനെ അറിയിച്ചു. തീരുമാനത്തില്‍നിന്നു പിന്തിരിയണമെന്നാവശ്യപ്പെടാന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച രാഹുലിനെ കാണും.

വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ശനിയാഴ്ച കോണ്‍ഗ്രസ് എം.പി.മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും തീരുമാനിച്ചിട്ടുണ്ടെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഇതില്‍ രാഹുല്‍ പങ്കെടുക്കും. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുലും സോണിയയും പങ്കെടുക്കും. വെള്ളിയാഴ്ചത്തെ യോഗത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും തീരുമാനം പുനഃപരിശോധിക്കാന്‍ രാഹുലിനോടാവശ്യപ്പെടുമെന്നാണ് സൂചന.

ചല ബദല്‍ നിര്‍ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്. രാഹുലിനൊപ്പം മുഴുവന്‍ പ്രവര്‍ത്തകസമിതി അംഗങ്ങളും രാജിവെക്കുക, കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലൂടെ പുതിയ പ്രസിഡന്റിനെയും പ്രവര്‍ത്തകസമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുക തുടങ്ങിയവ ഇതില്‍പ്പെടും. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മേഖലാതല വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ നിര്‍ദേശങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു.

രാജസ്ഥാന്‍ കോണ്‍ഗ്രസ് കമ്മിറ്റി ബുധനാഴ്ച ജയ്പുരില്‍ യോഗം ചേര്‍ന്ന് രാഹുലിന്റെ രാജി സ്വീകരിക്കരുതെന്ന് പ്രമേയം പാസാക്കി. മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ, ഒഡിഷയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നവീന്‍ പടിനായിക്കിനെ ട്വിറ്ററിലൂടെ രാഹുല്‍ അഭിനന്ദിച്ചു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം മാറ്റുന്നതിനായി പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സ് മാറാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാഗം നടത്തിയത്. കെപിസിസി ആസ്ഥാനത്തിന് സമീപമായിരുന്നു പ്രവര്‍ത്തകരുടെ യാഗം. രാജി തീരുമാനം ഉപേക്ഷിക്കും വരെ യാഗം തുടരുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാല്‍ പറഞ്ഞു. അതിനിടെ രാജ്യ വ്യാപക പ്രകടനവും നടക്കുന്നു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends