Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഈ സർക്കാർ ഞങ്ങൾക്കൊപ്പമല്ല, പ്രതികൾക്കൊപ്പമാണ്; ‘‘കെവിൻ ചേട്ടന്റെ മരണത്തിന് പ്രധാന കാരണക്കാരിൽ ഒരാളായ ആ എസ്.ഐ.യെ തിരിച്ചെടുത്ത കാര്യം അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ ഉള്ളുപിടഞ്ഞു... മനോവിഷമം കാരണം അച്ഛനും അമ്മയും സഹോദരിയുംകൂടി ആത്മഹത്യചെയ്യുമെന്നാണ് ആദ്യം എന്നോട് പറഞ്ഞത്:- സങ്കടം ഉള്ളിലൊതുക്കി അവരെ ആശ്വസിപ്പിച്ചത് ഞാനാണ്- തകര്‍ന്ന മനസോടെ നീനു ചോദിക്കുന്നു... ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി’?

30 MAY 2019 09:59 AM IST
മലയാളി വാര്‍ത്ത

കെവിൻ വധക്കേസിൽ പിരിച്ചു വിടൽ നോട്ടിസ് ലഭിച്ചിരുന്ന എസ്ഐ എം.എസ്.ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞ ശേഷം കെവിന്റെ ഭാര്യ നീനു ചോദിക്കുന്നു ''ഇതാണോ ഞങ്ങള്‍ക്കു ലഭിച്ച നീതി''? എല്ലാത്തിനും ഒത്താശചെയ്തുെകാടുത്ത പോലീസ് ഉദ്യോഗസ്ഥനെ കെവിൻചേട്ടൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയി. ‘‘എനിക്ക് പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമില്ല. കെവിൻ ചേട്ടന്റെ മരണത്തിന് കാരണക്കാരായവരിൽ ഒരാൾ വീണ്ടും കാക്കിയണിയുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ചേട്ടനു ജീവൻ നഷ്ടമായപ്പോൾ അയാൾക്ക്‌ ജോലിപോലും നഷ്ടമാകുന്നില്ല. ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി’

‘‘കെവിൻ ചേട്ടന്റെ മരണത്തിന് പ്രധാന കാരണക്കാരിൽ ഒരാൾ ആ പോലീസുകാരനാണ്. എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ സമ്മതം കൊടുത്തതും അയാളാണ്. ഞങ്ങൾ പ്രായപൂർത്തിയായവരാണ്. എന്നിട്ടും അയാൾ എെന്റ വീട്ടുകാർക്ക് കൂട്ടുനിന്നു. പിന്നീട് മജിസ്ട്രേറ്റിനുമുന്നിലും കോടതിയിലും അയാൾക്ക് എതിരായി മൊഴികൊടുത്തപ്പോൾ പറഞ്ഞത് മുഴുവൻ ഇൗ ക്രൂരതയെക്കുറിച്ചാണ്. എന്റെ മൊഴിയിൽ വിശ്വസിച്ച് അയാളെ പുറത്താക്കിയപ്പോൾ സന്തോഷിച്ചയാളാണ് ‍ഞാൻ. ഇപ്പോൾ തരംതാഴ്ത്തിയാണെന്ന ന്യായംപറഞ്ഞ് തിരിച്ചെടുക്കുന്നു. എങ്കിൽ എന്തിനാ അന്ന് പുറത്താക്കിയതെന്നാണ് എനിക്ക് മനസ്സിലാകാത്തത്. എത്ര ദിവസം നീണ്ട മൊഴിയെടുപ്പായിരുന്നെന്നോ. അതൊക്കെ വെറുതെയായില്ലേ.’’ -നീനു ചോദിക്കുന്നു. ഇൗ സർക്കാർ ഞങ്ങൾക്കൊപ്പമല്ല. പ്രതികൾക്കൊപ്പമാണ്.

കെവിൻ ചേട്ടനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചേട്ടന്റെ അച്ഛനും ഞാനും സ്റ്റേഷനിലെത്തി രേഖാമൂലം പരാതിനൽകിയതാണ്. എന്നിട്ടും, എസ്.ഐ. അക്കാര്യം പരിഗണിച്ചില്ല. അക്രമിസംഘം വിട്ടയച്ച അനീഷിൻറെ മൊഴി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വൈകിപ്പിക്കുകയായിരുന്നു. അതിനുതലേന്ന് ചേട്ടനൊപ്പം സ്റ്റേഷനിലെത്തിയപ്പോഴും വളരെ മോശമായാണ് എസ്.ഐ. പെരുമാറിയത്. ഇക്കാര്യമൊക്കെ ഞാൻ മൊഴിയിൽ പറഞ്ഞിരുന്നതാണ്.

എസ്.ഐ.യെ തിരിച്ചെടുത്തകാര്യം ചൊവ്വാഴ്ച പാതിരാത്രിയിൽ കെവിൻ ചേട്ടന്റെ അച്ഛൻ പറഞ്ഞതുകേട്ടപ്പോൾ ഉള്ളുപിടഞ്ഞു. മനോവിഷമം കാരണം അച്ഛനും അമ്മയും സഹോദരിയുംകൂടി ആത്മഹത്യചെയ്യുമെന്നാണ് ആദ്യം അച്ഛൻ പറഞ്ഞത്. അപ്പോൾ സങ്കടം ഉള്ളിലൊതുക്കി അവരെ ആശ്വസിപ്പിച്ചത് ഞാനാണ്. ഡി.ജി.പി.പോലും അറിയാതെ എസ്.ഐ.യെ തിരിച്ചെടുത്തതെന്നാണ് പറയുന്നത്. അങ്ങനെയൊക്കെ പറ്റുമോ? -നീനു ചോദിക്കുന്നു.

‘‘കേസിന്റെ വിചാരണ തീരുന്നതിന് മുൻപ് തന്നെ തിരികെ സർവീസിൽ കയറാൻ സാധിച്ചതു പിടിപാടുള്ളതു കൊണ്ടാവാം. ഞാനും കെവിൻ ചേട്ടനൊപ്പമാണ് ഈ എസ്ഐയെ ആദ്യമായി കാണുന്നത്. അന്നു കെവിൻ ചേട്ടൻ വിവാഹ ഉടമ്പടി കാണിച്ചപ്പോൾ എസ്ഐ അത് വകവയ്ക്കാതെ എതിർ ഭാഗത്തിനു വേണ്ടിയാണു സംസാരിച്ചത്. എന്നെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടിട്ടും നടപടിയെടുത്തില്ല. കെവിൻ ചേട്ടനെ കാണാതായപ്പോഴും ആദ്യം പരാതി നൽകിയതു എസ്ഐ ഷിബുവിനായിരുന്നു. നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലേ എന്നാണ് അപ്പോഴും ചോദിച്ചത്.

രാവിലെ മുതൽ വൈകിട്ട് വരെ ആ സ്റ്റേഷനിൽ ഇരുന്നിട്ടും അന്വേഷിക്കാൻ തയാറായില്ല. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്. അതിന്റെ തിരക്കിലാണെന്നാണു മറ്റുള്ളവരോട് അദ്ദേഹം പറഞ്ഞത്. അന്നു വാഹന പരിശോധനയെങ്കിലും നടത്തിയിരുന്നെങ്കിൽ കെവിൻ ചേട്ടനെ കോട്ടയത്തു നിന്നു കൊണ്ടു പോകുവാൻ സാധിക്കില്ലായിരുന്നു. ഇങ്ങനെയൊക്കെ പെരുമാറിയ ഒരാളെ വീണ്ടും സർവീസിൽ എടുക്കുന്നതു ദുരന്തങ്ങൾ ആവർത്തിക്കാനിടയാക്കും. അതു ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്.’’ നീനു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends