ഇനി മോദി മാത്രം രക്ഷ... നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിക്ക് നേരെ വ്യാപക പ്രതിഷേധം; അബ്ദുള്ള കുട്ടിയെ വലിച്ച് കീറി കോണ്‍ഗ്രസ് മുഖപത്രം

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടി വല്ലാത്ത പ്രതിസന്ധിയിലാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദുള്ള കുട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സുധീരനും അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രത്തില്‍ അബ്ദുള്ള കുട്ടിയ്‌ക്കെതിരെ മുഖപ്രസംഗവും വന്നു. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു. ഇരിക്കുന്ന കൊമ്ബ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്‌ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തെത്തിയിരുന്നു. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജന്‍ പരിഹസിച്ചു. ഗാന്ധിക്ക് പകരം ഗോഡ്‌സയുടെ മൂല്യങ്ങളാണ് ബിജെപി പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയുടെ പുറത്തുവന്നതെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്‌ബോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ മോദി പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമര്‍ശം നടത്തുന്നതെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം.
മോദിയെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെ സംഭവം രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി. ഇതോടെ അബ്ദുള്ള കുട്ടി ബിജെപിയിലേക്ക് പോകുമെന്ന പ്രചരണവും വ്യാപകമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























