Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ജോസഫുമായുള്ള കോൺഗ്രസ് നേതാക്കളുടെ ഒളിസേവ അവസാനിച്ചു; കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്

30 MAY 2019 08:50 PM IST
മലയാളി വാര്‍ത്ത

കെ.എം മാണി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച് കെട്ടിപ്പടുത്ത പാർട്ടിയെ നൈസായി വിഴുങ്ങാനുള്ള പി ജെ ജോസഫിന്റെ ശ്രമങ്ങൾക്ക് തടയാൻ കോൺഗ്രസ്.

ജോസഫിന്റെ നീക്കങ്ങൾക്ക് ആത്മാർത്ഥതയില്ലെന്നും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ വേണം അദ്ദേഹം ചെയർമാനാകേണ്ടതെന്നും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ വിശ്വസിക്കുന്നു. കേരള കോൺഗ്രസ് പിളരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും അങ്ങനെ യുണ്ടായാൽ ജോസഫിനെ ഒപ്പം നിർത്താനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ മോൻസ് ജോസഫിനെ അറിയിച്ചു. ആദ്യം ജോസഫിനൊപ്പം നിന്ന കോൺഗ്രസ് നേതാക്കൾ പി കെ കുഞ്ഞാലിക്കുട്ടിയുടെ കർശന നിലപാടിനെ തുടർന്നാണ് മാണി വിഭാഗത്തോട് ചേർന്നത്.

അതേ സമയം കേരള കോൺഗ്രസ് എമ്മിനെ പിളർത്തിയായാലും തനിക്ക് ചെയർമാനാകണമെന്ന വാശിയിലാണ് ജോസഫ്. ചിലരുടെ സ്വാർത്ഥതാൽപര്യത്തിനു വേണ്ടി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. പാർട്ടിക്കെതിരായ നീക്കങ്ങൾ പ്രവർത്തകർ തന്നെ ചെറുത്ത് തോൽപ്പിക്കും. കെ.എം മാണി ജീവിതം നൽകി പടുത്തുയർത്തിയ പാർട്ടിയെ തകർക്കാൻ സമ്മതിക്കില്ല. അത്തരം തന്ത്രങ്ങൾ വിലപോവില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ചെയർമാനുള്ള അധികാരങ്ങളെല്ലാം വർക്കിങ് ചെയർമാനുമുണ്ട്‌. അതറിയാതെയാണ്‌ ചിലർ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്‌ പി ജെ ജോസഫ്‌ പറഞ്ഞു. സംസ്ഥാന കമ്മറ്റി വിളിച്ചു കൂട്ടിയാണ് പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. അത്തരത്തിൽ ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ വലിയ തർക്കങ്ങളില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു

കെ എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ കേരള കോൺഗ്രസ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ പി ജെ ജോസഫ് തുടങ്ങിയിരുന്നു. കെ എം മാണിയുടെ ആരോഗ്യ നില വഷളാണെന്ന് മനസിലാക്കിയാണ് ജോസഫ് കോട്ടയം സീറ്റ് ചോദിച്ചത്. എന്നാൽ കേരള കോൺഗ്രസുകാർ തന്നെ അത്തരം ഒരു നീക്കത്തെ ചെറുത്തു തോൽപ്പിച്ചു. കോട്ടയം സീറ്റ് ജോസഫിന് വാങ്ങി നൽകുന്നതിൽ കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ കെ എം മാണിയുടെ മരണത്തോടെ അവർ പ്രസ്തുത നീക്കം ഉപേക്ഷിച്ചു.കേരള കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഇടപെടരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിലപാട് എടുത്തതോടെയായിരുന്നു അത്.

കുഞ്ഞാലിക്കുട്ടിക്ക് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളതിനാൽ കോൺഗ്രസുകാർക്ക് അദ്ദേഹത്തെ ഭയമാണ്. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും സഹായ അഭ്യർത്ഥനയുമായി ജോസഫ് സമീപിച്ചെങ്കിലും മാണി വിഭാഗത്തിനെതിരെ നിലപാട് എടുക്കാൻ കോൺഗ്രസ് നേതാക്കൾ തയാറായില്ല. ജോയ് എബ്രഹാമിന്റെ ചുവടുമാറ്റം കോൺഗ്രസ് നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ജോയി എബ്രഹാം തീരെ ജന പിന്തുണയില്ലാത്ത നേതാവാണ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത് കെ.എം. മാണിയാണ്. എന്നാൽ മരണത്തിന് മുമ്പ് തന്നെ അദ്ദേഹം കെ എം മാണിയെ ഉപേക്ഷിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends