ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയില്‍ ദേവകിയുടെ മകന്‍ ജയന്‍ (36) ആണ് മരിച്ചത്. ദേശമംഗലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ക്വാറിയില്‍ പാറ പൊട്ടിക്കുന്ന ജയന്‍, ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ട്രാക്ടര്‍ പൊക്കിയാണ് ജയനെ പുറത്തെടുത്തത്. ഉടനെ വടക്കാഞ്ചേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























