Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രളയ സെസ്​ ഈടാക്കുന്നത്​ ജൂലൈയിലേക്ക്​ നീട്ടി...

30 MAY 2019 04:52 PM IST
മലയാളി വാര്‍ത്ത

പ്രളയം മൂലം തകർന്ന കേരളത്തെ പുനഃസൃഷ്​ടിക്കുന്നതിനായി ജി.എസ്​.ടിക്ക്​ മേൽ ചുമത്താനിരുന്ന പ്രളയ സെസ്​ സംസ്ഥാന സർക്കാർ ജൂലൈ ഒന്നിലേക്കു നീട്ടി. ജൂൺ 1 മുതൽ 1% പ്രളയ സെസ് നടപ്പാക്കാൻ തീരുമാനിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പിഴവു കണ്ടെത്തിയതിനെ തുടർന്നാണു മാറ്റം.

പ്രളയ സെസ് കേരളത്തിൽ മാത്രം ബാധകമായതിനാൽ സംസ്ഥാനത്തേക്കുള്ള ഉൽപന്നങ്ങൾക്കു മാത്രമായി പരമാവധി വിലയിൽ മാറ്റം വരുത്തേണ്ടി വരും
സർക്കാർ വിജ്ഞാപനമനുസരിച്ചു സെസ് ഏർപ്പെടുത്തിയാൽ അതിനു മേലും നികുതി വരുമെന്നും ഇത് ഉപഭോക്താക്കൾക്ക് അധികഭാരമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് തീരുമാനം ജൂലൈയിലേക്ക് മാറ്റിയത്

ജി.എസ്​.ടിയിൽ സെസ്​ ഈ ടാക്കുമ്പോൾ പകുതി തുക കേന്ദ്ര സർക്കാറിന്​ പോകുന്ന സാഹചര്യമുണ്ടായിരുന്നു. ജിഎസ്ടി കൗൺസിലിന്റെ ശുപാർശയോടെ യുക്തമായ ക്രമീകരണങ്ങൾ വരുത്തിയ ശേഷമാവും സെസ് പിരിവ് ആരംഭിക്കുകയെന്നു മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു

ജിഎസ്ടി നിയമത്തിലെ 15–ാം വകുപ്പു പ്രകാരം ഉൽപന്നത്തിന്റെ മൂല്യമെന്നാൽ സെസ് അടക്കം തുകയാണ്. വില+നികുതി+സെസ് എന്ന തരത്തിലാണു സർക്കാർ വിജ്ഞാപനമനുസരിച്ചു ജൂൺ മുതൽ വ്യാപാരികൾ ബിൽ തയാറാക്കേണ്ടിയിരുന്നത്.

എന്നാൽ, സെസ് അടക്കമുള്ളതാണു വിലയെന്നു ജിഎസ്ടി നിയമത്തിൽ വ്യാഖ്യാനമുള്ളതിനാൽ വിലയും സെസും കൂട്ടിക്കിട്ടുന്ന തുകയ്ക്കു മേലാണു നികുതി ചുമത്തേണ്ടി വരിക. സെസിനു മേലും നികുതി വരുന്നതോടെ ഉൽപന്നങ്ങളുടെ വില പ്രതീക്ഷിച്ചതിലേറെ ഉയരും.

ഉൽപന്നത്തിന്റെ മൂല്യമെന്നാൽ സെസ് ഒഴികെയുള്ള തുകയെന്നു ജിഎസ്ടി കൗൺസിൽ തിരുത്തൽ വിജ്ഞാപനമിറക്കിയാൽ പ്രശ്നം പരിഹരിക്കാം. ഉടൻ തിരുത്തൽ വിജ്ഞാപനമിറക്കാമെന്നു സംസ്ഥാന ജിഎസ്ടി കമ്മിഷണറുമായുള്ള ചർച്ചയിൽ ജിഎസ്ടി കൗൺസിൽ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.

കേന്ദ്രീകൃത ബില്ലിങ് രീതി പിന്തുടരുന്ന മൊബൈൽ സേവന ദാതാക്കൾ അടക്കമുള്ള വൻകിട കമ്പനികൾ കേരളത്തിനു മാത്രമായി പ്രത്യേക ബില്ലിങ് രീതി ഏർപ്പെടുത്തുന്നതിനും സമയം നീട്ടി ചോദിച്ചിട്ടുണ്ട്.

ജിഎസ്ടി സോഫ്റ്റ്‌വെയറിലും മാറ്റം ആവശ്യമാണ്. പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റ് അടുത്ത ജിഎസ്ടി കൗൺസിൽ ചേർന്ന ശേഷമാകും വിജ്ഞാപനം ഇറക്കുകയെന്നാണു സൂചന.


അഞ്ച്​ ശതമാനത്തിൽ കൂടുതൽ നികുതിവരുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും രണ്ട്​ വർഷത്തേക്ക്​ ഒരുശതമാനം പ്രളയ സെസ് ഏർപ്പെടുത്തും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends