കെവിന്‍ വധക്കേസ്; ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

കെവിന്‍ കൊലക്കേസില്‍ സസ്പെന്‍ഷനിലുള്ള കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപടലിനെത്തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം എസ്.ഐയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഷിബുവിനെ സര്‍വ്വീസില്‍നിന്നും പിരിച്ചുവിടാനുള്ള നിയമമില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഷിബുവിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കെവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം എസ്.ഐ അറിഞ്ഞുകൊണ്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകും വഴി കെവിന്റെ ഭാര്യ നിനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും എസ്‌ഐയും തമ്മില്‍ സംസാരിച്ചിരുന്നതായി കെവിനോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷ് വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























