നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ടിവിയില്‍ കണ്ട് അമ്മ ഹീരബെന്‍ ആഘോഷമാക്കി; മോദി സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ കൈ അടിച്ച് സന്തോഷിച്ചു; ഏറെ അഭിമാനത്തോടെ അമ്മ

അഹമ്മദാബാദ്: രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ ടിവിയില്‍ ആ അഭിമാന നിമിഷത്തിന് സാക്ഷിയായി അമ്മ ഹീരബെന്‍ മോദി.
ഗുജറാത്തിലെ വീട്ടിലിരുന്നാണ് പ്രധാനമന്ത്രിയായുള്ള മകന്റെ രണ്ടാംവരവ് ഹീരബെന്‍ ടിവിയില്‍ കണ്ടത്. മോദി സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ ഹീരബെന്‍ കൈ അടിച്ച് അത് ആഘോഷമാക്കി. നേരത്തെ തന്നെ നിരവധി ചാനലുകള്‍ ഹീരബെനിന്റെ വീട്ടില്‍എത്തിയിരുന്നു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തിന് ശേഷം ആദ്യമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍വരവേല്പ് നല്‍കിയിരുന്നു. അതിന്‌ശേഷം അഹമ്മദാബാദിലെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത ശേഷം നരേന്ദ്രമോദി മാതാവ് ഹീരബെന്നിനെ കാണാനെത്തിയിരുന്നു. കാല്‍ തൊട്ട് വന്ദിച്ച് അമ്മയുടെ അനുഗ്രഹവും മോദി വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























