സമര്‍പ്പിത ജീവിതം... . രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിച്ച ജീവിതം; വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും വളര്‍ന്ന് സംസ്ഥാന ബിജെപി അധ്യക്ഷനായും പിന്നീട് കേന്ദ്രമന്ത്രിയായതും ഒരു നിയോഗം പോലെ; മനസ് തുറന്ന് ഭാര്യ ജയശ്രി

വി. മുരളീധരന്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. അതോടെ മുരളീധരന്റെ ഭാര്യ കുട്ടികള്‍ എല്ലാം അന്വേഷിച്ചു തുടങ്ങി. ഇതറിയാനായി ഭാര്യ ജയശ്രീയുടെ അടുത്തെത്തിയപ്പോഴാണ് അവരും സാമൂഹ്യ പ്രവര്‍ത്തക എന്നറിയുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ വേണ്ടയെന്ന് വച്ചെന്നും അവര്‍ തുറന്നു പറയുന്നു. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനുമെന്നാണ് ജയശ്രീ പറയുന്നത്. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ച് പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ് ജയശ്രീ.
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനം. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു.
മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ വി.മുരളീധരന്റെ ഭാര്യയുടെ ഓഫിസിലേക്ക് നിരവധി പേരാണ് എത്തിയത്. എല്ലാവരെയും ജയശ്രീ മധുരം കൊടുത്തു സ്വീകരിച്ചു. തലശ്ശേരിയിലെ മുരളീധരന്റെ തരവാട്ടിലുള്ളവരും ഏറെ സന്തോഷത്തിലാണ്. വി. മുരളീധരന്റെ മന്ത്രി സ്ഥാനം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇടയിലും ഏറെ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിവേഗം ലക്ഷ്യം നേടണമെന്ന തിടുക്കമില്ലാത്തയാളാണു വി. മുരളീധരനെന്ന് അടുപ്പമുള്ളവര്‍ പറയും. ക്ഷമാപൂര്‍വം കാത്തിരിക്കാന്‍ അദ്ദേഹം തയാറാണ്. അന്നുമിന്നും വി. മുരളീധരന്‍ സ്പ്രിന്ററായിരുന്നില്ല; ദീര്‍ഘദൂര ഓട്ടക്കാരനായിരുന്നു. കേരളത്തിലെ ബിജെപിയുടെ തലപ്പത്തെ മുന്‍കാല അത്‌ലിറ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ 10,000 മീറ്റര്‍ ഓട്ടത്തിലും 24 കിലോമീറ്റര്‍ നടത്തത്തിലും ചാംപ്യനായിരുന്നു പുലര്‍ച്ചെ 4ന് എഴുന്നേറ്റു പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന മുരളി. ഇന്നലെ അദ്ദേഹം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് 52 ാമനായാണ്.
ഗവ. ബ്രണ്ണന്‍ കോളേജില്‍ ബിരുദ പഠനത്തിനുശേഷം മുരളീധരന്‍ കണ്ണൂര്‍ ജില്ലാ വ്യവസായ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. അതിനുശേഷം ഒരു കേസില്‍ ആളുമാറി മുരളീധരന്‍ പ്രതിയായി. രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. മറ്റൊരു മുരളീധരനുപകരം വി. മുരളീധരനെ കേസില്‍ പ്രതിയാക്കി. ഇതോടെ ജോലിയില്‍നിന്ന് സസ്‌പെന്‍ഷന്‍. കേസില്‍ പ്രതിയായപ്പോള്‍ വീട്ടില്‍നിന്നാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ആര്‍.എസ്.എസ്. സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു അനുസ്മരിച്ചു. പിന്നിട് കേസില്‍നിന്ന് ഒഴിവായെങ്കിലും രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുന്നതിന് കേസ് നിമിത്തമായിമായി. അന്നത്തെ കേസാണ് മുരളീധരനെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് ബേബി പറഞ്ഞു. ആര്‍.എസ്.എസ്. പ്രചാരകനെന്ന നിലയില്‍ ദീര്‍ഘകാലം എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്‌പോര്‍ട്‌സ് കഴിഞ്ഞാല്‍ കമ്പം സംഘടനാപ്രവര്‍ത്തനത്തില്‍ തന്നെ. കാഴ്ചയില്‍ ഇന്നത്തെ മുരളിയല്ല അന്നത്തേത്. ഖദര്‍ ഷര്‍ട്ടും മുണ്ടുമാണു വേഷം. താടി നീട്ടി വളര്‍ത്തിയിട്ടുണ്ടെന്നു മാത്രമല്ല, അതിന്റെ അറ്റത്ത് ഒരു കെട്ടുമുണ്ടാകും. തീര്‍ന്നില്ല, നഗ്‌നപാദനും. ആര്‍എസ്എസ് പ്രചാരകനായി തുടരാന്‍ തന്നെ തീരുമാനിച്ചിരുന്നു അന്നു മുരളി. അധ്യാപികയായ ഡോ. കെ.എസ്. ജയശ്രീ വൈകിയാണു ഭാര്യയായി ജീവിതത്തിലേക്കു കടന്നുവരുന്നത്.
എബിവിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഡല്‍ഹിയിലേക്കു രാഷ്ട്രീയ പ്രവര്‍ത്തനം പറിച്ചുനട്ടതാണു രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവ്. അന്നു വിദ്യാര്‍ഥി പരിഷത്തില്‍ ഒപ്പവും താഴെയുമായി പ്രവര്‍ത്തിച്ചവരിലേറെയും ഇന്നു ബിജെപിയിലും ആര്‍എസ്എസിലും അതിശക്തരാണ്. ആര്‍എസ്എസിന്റെ സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും മുരളിയും ഒരേസമയത്ത് എബിവിപി നേതൃത്തിലുണ്ടായിരുന്നു. അക്കാലം മുതലുള്ള ദേശീയബന്ധങ്ങള്‍ മുരളിയെ സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലും ശക്തനാക്കി.
"
https://www.facebook.com/Malayalivartha
























