കടയില്‍ നിന്നും പഫ്‌സ് വാങ്ങിക്കഴിച്ച കുട്ടിക്ക് തലകറക്കം ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ കള്ളി പുറത്തായി; പന്നി വളര്‍ത്തുകാര്‍ക്ക് നല്‍കുന്നതിനായി മാറ്റിവെച്ച പഴകിയ പഫ്‌സ് വില്പ്പന നടത്തിയതോടെ പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

പന്നി വളര്‍ത്തുകാര്‍ക്ക് നല്‍കുന്നതിനായി മാറ്റിവെച്ച പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തിലെ പഫ്‌സ് ഇതര സംസ്ഥാന ജീവനക്കാര്‍ വില്പ്പനയ്ക്ക് വയ്ക്കുകയായിരുന്നെന്ന് കടയുടമ പറയുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കട പൂട്ടി. ഉടന്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗവും വ്യക്തമാക്കി. റൊട്ടി നിര്‍മ്മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്‌സ് കഴിച്ച് ആറു വയസുകാരന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ തന്റെ അറിവോടെയല്ല പഫ്‌സ് വില്‍പ്പന നടത്തിയതെന്നാണ് കടയുടമയുടെ വാദം. കടയില്‍ നിന്നും പഫ്‌സ് വാങ്ങിക്കഴിച്ച കുട്ടിക്ക് തലകറക്കം ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ഇതോടെ ബാക്കിവന്ന പഫ്‌സുമായി കുട്ടിയുടെ പിതാവ് കടയില്‍ വന്ന് ബഹളം വെച്ചു.
പിന്നാലെ ഇവിടെ നിന്നും വാങ്ങിയ പഫ്‌സുമായി കൂടുതല്‍ പേര് കടയുടെ മുന്നിലേക്കെത്തി. ഇത് പിന്നീട്
സംഘര്‍ഷത്തിനിടയാക്കി. സംഭവസ്ഥലത്ത് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
https://www.facebook.com/Malayalivartha
























