കേന്ദ്രം ഇടപെടും.... ശബരിമല പ്രക്ഷോഭ സമയത്ത് വ്രതം നോറ്റ് അയ്യപ്പനടയില്‍ ഭജനമിരുന്നു; അയ്യപ്പ ഭക്തനെ അറസ്റ്റ് ചെയ്തപ്പോള്‍ ഡിജിപിയെ വിളിച്ചു ഉടന്‍ നടപടി; കേന്ദ്രത്തിന്റെ ഇടപെടല്‍ ഉറപ്പിച്ചു; ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് മുരളീധരന്

മുരളീധരന് അയ്യപ്പന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കൊട്ടിഘോഷിച്ചില്ല. ബിജെപി നിയമിച്ച എംപിമാരുമായാണ് വി. മുരളീധരനും ശബരിമലയിലെത്തിയത്. ഭജനയ്ക്ക് വിലക്കുണ്ടായിരുന്ന സമയത്ത് ഭജനയില്‍ പങ്കെടുത്ത് കൂടെപ്പാടി. ഒരു ഭക്തന്‍ നടപ്പന്തലില്‍ ശരണം വിളിച്ചതിന് പോലീസുകാര്‍ അറസ്റ്റ് ചെയ്തതോടെ സന്നിധാനം പോലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുകയും ഡിജിപിയെ വിളിച്ച് അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. ശബരിമല സമയത്ത് കറുത്ത മുണ്ടുടുത്ത് താടിയും വളര്‍ത്തിയാണ് മുരളീധരന്‍ ഡല്‍ഹിയില്‍ വരെ എത്തിയത്. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനേയും അമിത്ഷായേയും കണ്ട് ശബരിമലയില്‍ ഇടപെടല്‍ നടത്താനും മുരളീധരന്‍ പ്രയത്‌നിച്ചു. സംസ്ഥാന ബിജെപി ശബരിമല കൈകാര്യം ചെയ്ത രീതി പോലും മുരളീധരന്‍ തുറന്ന് വിമര്‍ശിച്ചു. അങ്ങനെ യഥാര്‍ത്ഥ ഭക്തനാണ് ഇനി കേന്ദ്ര മന്ത്രിയാകുന്നത്.
കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹംപറഞ്ഞു.
ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ അത്രയുണ്ടായിട്ടില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രകേരള തര്‍ക്കത്തില്‍ പകച്ചുനില്‍ക്കില്ലെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ സംരക്ഷണം പാര്‍ട്ടി നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകുന്നു എന്നറിഞ്ഞതോടെ ജന്മനാടായ തലശ്ശേരിയിലും തറവാട് വീട്ടിലും ആഹ്‌ളാദം പടര്‍ന്നു. എരഞ്ഞോളി വാടിയില്‍പീടികയിലാണ് മുരളീധരന്‍ ജനിച്ചുവളര്‍ന്ന തറവാട് വീട്. മുരളീനിവാസില്‍ ഇപ്പോള്‍ താമസിക്കുന്നത് സഹോദരി മോദിനിയും കുടുംബവും. മന്ത്രി പദവിയില്‍ സന്തോഷമെന്ന് ഒറ്റവാക്കില്‍ പറയാനാണ് സഹോദരി മോദിനിക്ക് ഇഷ്ടം. എന്നാല്‍ പദവി യാദൃച്ഛികമായി വീണു കിട്ടിയതല്ലെന്ന് മോദിനിയുടെ ഭര്‍ത്താവ് ബേബി പറഞ്ഞു. അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് മുരളീധരന്റെ മന്ത്രിസ്ഥാനം. വിദ്യാര്‍ഥിപ്രസ്ഥാനകാലം മുതലുള്ള മുരളീധരന്റെ പ്രവര്‍ത്തന പാരമ്പര്യം അദ്ദേഹം അനുസ്മരിച്ചു. മോദിനിയും ബേബിയും മകള്‍ ശ്രീലക്ഷ്മിയുമാണ് തറവാട് വീട്ടിലുള്ളത്. മുരളീധരന്റെ മറ്റു സഹോദരങ്ങള്‍ സമീപത്തായി വീടെടുത്ത് താമസിക്കുകയാണ്.
മുരളീധരന്‍ നാട്ടില്‍ വരുന്നത് അപൂര്‍വമാണെന്ന് ബേബി പറഞ്ഞു. അമ്മയുടെ ശ്രാദ്ധത്തിന് എല്ലാ കൊല്ലവും എത്തും. ബലിയിടും. മൂന്നുമാസം മുമ്പ് വീട്ടില്‍ വന്നിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് ബേബിക്ക് ഫോണ്‍ വന്നിരുന്നു. അപ്പോള്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല്‌ല. അതിനുശേഷം ഡല്‍ഹിയില്‍നിന്ന് ബേബിയെ വിളിച്ചിരുന്നു. സൂര്യാഫൗണ്ടേഷന്‍ മാനേജറായ ബേബി ഇത്തവണ തിരഞ്ഞെടുപ്പിന്റെ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു. മുരളീധരന്റെ സഹോദരന്‍ വി.വി. പ്രദീപ് കുമാര്‍ താമസിക്കുന്നത് കുടക്കളത്താണ്. ഇവിടെ നവനീതത്തിലും സന്തോഷത്തിലാണ്. തലശ്ശേരി സപ്ലൈ ഓഫീസ് ജീവനക്കാരനാണ് പ്രദീപ്. ഭാര്യ വി.കെ. അജിതയും മക്കളായ വി.പി. നവനീത്, സ്വേത എന്നിവരാണ് ഇവിടെ താമസം. മുരളീധരന്റെ അമ്മ മരിച്ചത് ഈ വീട്ടില്‍വെച്ചായിരുന്നു. മുരളീധരന് മൂന്നു സഹോദരങ്ങളാണ്. അധ്യാപകനായിരുന്ന സഹോദരന്‍ വി.വി. ദിനേശന്‍ കായലോടാണ് താമസം. പരേതരായ വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാംവെള്ളി ദേവകിയുടെയും മകനാണ് മുരളീധരന്.
https://www.facebook.com/Malayalivartha
























