മകളെ ശല്യംചെയ്തതോടെ സഹിക്കാനായില്ല ... ചോദ്യംചെയ്ത വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

പെരിങ്ങമ്മല കുണ്ടളാംകുഴിയില്‍ രാജേഷ് ഭവനില്‍ സരസ്വതിയുടെ വീട്ടില്‍ അക്രമം നടത്തിയ കേസിലെ ഒന്നാം പ്രതിയായ കുണ്ടളാംകുഴി കിഴക്കുംകര വീട്ടില്‍ അമല്‍കൃഷ്ണന്‍ (26) ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമവും ചുമത്തിയിട്ടുണ്ട്. മകളെ ശല്യംചെയ്തതിന് ചോദ്യംചെയ്ത വീട്ടമ്മയെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ച രാജേഷ്‌കുമാര്‍, സ്വാതിരാജ്, പ്രതിയുടെ അമ്മാവനായ രാധാകൃഷ്ണന്‍ നായര്‍ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha
























