കാസര്‍കോട് 80 ലക്ഷം രൂപയുടെ കുഴല്‍പണം കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരനില്‍ നിന്നും എക്‌സൈസ് വകുപ്പ് പിടികൂടി

കാസര്‍കോട് 80 ലക്ഷം രൂപയുടെ കുഴല്‍പണം എക്‌സൈസ് വകുപ്പ് പിടികൂടി. കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ ആദൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പുലര്‍ച്ചെ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരനില്‍ നിന്നാണ് തുക പിടിച്ചെടുത്തത്.
മഹാരാഷ്ട്ര സ്വദേശി സേവാപൂര്‍ സത്തര്‍ ജില്ലയിലെ മൊയൂര്‍ ഭാരത് ദേശ്മുഖാണ് പണവുമായി യാത്ര ചെയ്തത്. ഇയാളെ എക്‌സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.
L
https://www.facebook.com/Malayalivartha
























