ഭക്ഷ്യവിഷബാധ; മുപ്പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാഞ്ചിറ ബെഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കഴിച്ച ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം.
വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പാളയം ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ചു വരുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താനായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























