സംസ്ഥാനത്ത് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഓട്ടോറിക്ഷ, ഇ ഓട്ടോ എന്നിവയൊഴികെയുള്ള എല്ലാ ടാക്‌സികള്‍, ബസുകള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയ്ക്കും ജിപിഎസ് നിര്‍ബന്ധമാക്കും.കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഇതര സംസ്ഥാന ബസുകള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കും. ഈ നിര്‍ദ്ദേശം പാലിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്. ജിപിഎസ് സ്ഥാപിക്കുന്നതോടെ ബസുകള്‍, ടാക്‌സികള്‍ എന്നിവ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രധാന നേട്ടം.
വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായെത്തുമ്പോള്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടാേ എന്നു കൂടി പരിശോധിച്ച ശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ജിപിഎസ് ഘടിപ്പിക്കാത്ത പക്ഷം വാഹന ഉടമകളില്‍ നിന്ന് നല്ലൊരു തുക പി!ഴ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























