Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞെട്ടിപ്പോടെ കേന്ദ്രമന്ത്രി... ബിജെപി ടിക്കറ്റ് കാണാതെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച് കേന്ദ്രമന്ത്രിയായ പ്രതാപ് ചന്ദ്ര സിംഗ് സാരംഗി എല്ലാവര്‍ക്കും കൗതുകമാകുന്നു; മുളംകുടിലില്‍ താമസിച്ച് മന്ത്രിമാളികയിലേക്ക് എത്തുന്ന പ്രതാപ് ചന്ദ്രസിംഗിന് എല്ലാം അത്ഭുതം 

01 JUNE 2019 10:57 AM IST
മലയാളി വാര്‍ത്ത

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ എന്ന ചൊല്ല് പ്രാവര്‍ത്തികമായിരിക്കുകയാണ് പ്രതാപ് ചന്ദ്ര സിംഗ് സാരംഗി. മുളം കുടിലില്‍ നിന്നും പ്രതാപ് മന്ത്രി മന്ദിരത്തിലേക്ക് എത്തിക്കഴിഞ്ഞു. സൈക്കിളിന് പകരം കൊടിവച്ച നാഷണല്‍ കാറ്. ചുറ്റിനും മെഷീന്‍ ഗണ്ണേന്തിയ അംഗരക്ഷകര്‍. അങ്ങനെ സന്യാസതുല്യം നയിച്ചയാളുടെ ജീവിതം മാറുകയാണ്. ചീകിയൊതുക്കാത്ത മുടിയും നീട്ടിവളര്‍ത്തിയ താടിയുമുള്ള ദുര്‍ബ്ബലനായ 64 കാരന്‍ എല്ലാവര്‍ക്കും അത്ഭുതമാകുകയാണ്. ഇതൊന്നും വേണ്ടെന്നു വച്ചാലും സുരക്ഷയെ കരുതി ഒഴിവാക്കാനും സാധിക്കില്ല. 

രണ്ടാം മോഡി സര്‍ക്കാരില്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നും എംപിയായി ജയിച്ചു കയറിയ പ്രതാപ് ചന്ദ്ര സാരംഗി സഹമന്ത്രിയായിട്ടാണ് സ്ഥാനമേറ്റത്. ലളിതമായ ജീവിതം കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായ പ്രതാപ് ചന്ദ്ര സാരംഗി 'ഒഡീഷാ മോഡി' എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴും മുളകൊണ്ടു നിര്‍മ്മിച്ച കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ ജനസേവനത്തിനിറങ്ങുന്ന സര്‍ക്കാരിന്റെ ഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗി ലളിത ജീവിതത്തിന് പേരുകേട്ടയാളാണ്. അദ്ദേഹത്തിന്റെ ജീവിതരീതി ട്വിറ്ററില്‍ തരംഗമാകുന്നത് ഇത് രണ്ടാം തവണയാണ്. ലളിതമായ ജീവിതെശെലികൊണ്ടും തീപ്പൊരി പ്രസംഗങ്ങള്‍ക്കൊണ്ടും ശ്രദ്ധേയനാണ് സാരംഗി. 

ബി.ജെ.പിയുടെ ഒഡീഷാപ്രവേശനത്തിന്റെ പ്രതീകം കൂടിയാണ് സാരംഗി. ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ സിറ്റിങ് ബി.ജെ.ഡി. എം.പി. രവീന്ദ്രകുമാര്‍ ജെനയെ പരാജയപ്പെടുത്തിയാണ് സാരംഗി ആദ്യമായി പാര്‍ലമെന്റിലെത്തിയത്. ഒഡീഷയിലെ പ്രാദേശിക ചാനലായ ഒടിവിയില്‍ അവിവാഹിതനാണോ ബ്രഹ്മചാരിയാണോ എന്ന ചോദ്യത്തിന് അവിവാഹിതനാണ്. എന്നാല്‍ ബ്രഹ്മചാരിയല്ല എന്നായിരുന്നു മറുപടി. 28 ാം വയസ്സില്‍ ബേലൂരെ രാമകൃഷ്ണ മഠത്തില്‍ ചേര്‍ന്ന് സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വാമി ആത്മസ്ഥാനന്ദനുമായ കൂടിക്കാഴ്ചയില്‍ വീട്ടില്‍ ആശ്രിതരായി ആരെങ്കിലുമുണ്ടോ എന്നദ്ദേഹം ചോദിച്ചു. വീട്ടില്‍ തന്നെ നോക്കി വിധവയായ പ്രായമുള്ള അമ്മയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ അവരെ സംരക്ഷിക്കാന്‍ സ്വാമി ആവശ്യപ്പെട്ടു. അതിന് ശേഷം കഴിഞ്ഞവര്‍ഷം അമ്മ മരിക്കും വരെ അവിവാഹിതനായി ജീവിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഡല്‍ഹിക്കു പോകാന്‍ മുള കൊണ്ടുള്ള തന്റെ വീട്ടില്‍ ബാഗ് പാക്ക് ചെയ്യുന്ന സാരംഗിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒഡീഷാ രാഷ്ട്രീയത്തില്‍ സമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ വന്‍തുക ചെലവഴിച്ച് വിപുലമായ പ്രചരണം നടത്തിയപ്പോള്‍ തന്റെ സൈക്കിളിലായിരുന്നു സാരംഗിയുടെ പ്രചരണം. ചിലപ്പോഴെല്ലാം ഓട്ടോറിക്ഷയിലും. 

എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് നിരഞ്ജന്‍ പട്‌നായിക്കിന്റെ മകന്‍ നവജ്യോതി പട്‌നായീക് തന്റെ രേഖകളില്‍ 104 കോടിയുടെ സ്വത്തുവകയും ബിജെഡിയുടെ എംപി രബീന്ദ്ര ജെന 72 കോടിയുടെ സ്വത്തം കാണിച്ചപ്പോള്‍ തനിക്ക് ചലിക്കുന്ന ഇനത്തില്‍ 1.5 ലക്ഷത്തിന്റെയും 15 ലക്ഷത്തിന്റെ നിശ്ചല സ്വത്തുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. വരുമാനത്തിന്റെ പ്രധാന സ്രോതസ് കൃഷിയും പെന്‍ഷനും.

മദ്യനിരോധനം, വിദ്യാഭ്യാസം തുടങ്ങി അനേകം ജനകീയ സാമൂഹ്യ പ്രക്ഷോഭങ്ങളില്‍ ഇടപെടുന്നതിനാല്‍ ഏഴ് ക്രിമിനല്‍ കേസുകളും പേരിലുണ്ട്. ബാലസോര്‍, മായുര്‍ഭഞ്ജ് ജില്ലകളില്‍ ഗണ ശിക്ഷാ മന്ദിര്‍ യോഗജനയ്ക്ക് കീഴില്‍ ഗോത്ര ഗ്രാമങ്ങളില്‍ അനേകം പ്രവര്‍ത്തന കേന്ദ്രങ്ങള്‍ നടപ്പിലാക്കി. 2019 തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സാരംഗി പ്രധാനമായും ഊന്നിയത് കൃഷിയും ചിട്ടിഫണ്ട് തട്ടിപ്പുകളുമായിരുന്നു. 

ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ യുടെ 2016 അന്വേഷണം സാരംഗി ചോദ്യം ചെയ്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്‌നായിക്കിന് ഇത്തവണ പ്രചരണത്തിന് വളരെ കുറച്ച് സമയമേ കിട്ടിയിരുന്നുള്ളൂ എന്നാണ് ബിജെപിയുടെ പരിഹാസം. മറുവശത്ത് നരേന്ദ്രമോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചിട്ടിഫണ്ട് അഴിമതിയും പ്രചരണത്തില്‍ ഉയര്‍ത്തിയ സാരംഗി വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ പ്രചരണത്തിലൂടെ അതിശക്തമായ മത്സരം നടന്ന മണ്ഡലത്തില്‍ 12,956 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.

ഒഡിയയിലും സംസ്‌കൃതത്തിലും അസാധാരണ വാഗ്മിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൂടിയായ പ്രതാപ് ചന്ദ്ര സിങ് സാരംഗി െസെക്കിളില്‍ ഗ്രാമത്തില്‍ റോന്തുചുറ്റുന്നത് പതിവുകാഴ്ചയാണ്. ബാലസോറിലെ ഫക്കീര്‍ മോഹന്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം സന്യാസിയാകാനാണ് ആഗ്രഹിച്ചതെങ്കിലും പിന്നീട് ആര്‍.എസ്.എസിലൂടെ സാമൂഹികസേവനത്തിലേക്കു കടക്കുകയായിരുന്നു. 

വിഎച്ച്പിയുടെ ഒഡീഷയിലെ മുതിര്‍ന്ന നേതാവായ സാരംഗി ഒഡീഷയിലെ ബജ്‌രംഗ് ദളിന്റെ ഒഡീഷാ അദ്ധ്യക്ഷനുമായിട്ടുണ്ട്. രണ്ടു തവണ ഒഡീഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാരംഗി 2004 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും 2009 ല്‍ ബലാസോര്‍ ലോക്‌സഭാ സീറ്റിന് കീഴില്‍ വരുന്ന നീലഗിരി വിധാന്‍ സഭയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായുമാണ് ജയിച്ചു കയറിയത്. 2009 ലും അദ്ദേഹത്തെ ബിജെപി പിന്തുണച്ചിരുന്നു. എന്നാല്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പിന്തുണച്ചു കൊണ്ടുള്ള ടിക്കറ്റ് നഷ്ടപ്പെട്ടു. നോമിനേഷന്‍ സമയം അതിക്രമിച്ചതിനാല്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. എന്നിട്ടും ജയിച്ചു നിയമസഭയിലെത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends