ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. ചെങ്ങാലൂര്‍ പൂയ്യത്ത് അയ്യപ്പദാസ് (53) ആണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് പുതുക്കാട് സെന്ററിലായിരുന്നു അപകടം നടന്നത്.
ആമ്പല്ലൂരിലെ തട്ടുകടയില്‍ ജോലിചെയ്യുന്ന അയ്യപ്പദാസ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം ഇടിച്ചുവീഴ്്ത്തി. വണ്ടി നിര്‍ത്താതെ പോയി.ഉടന്‍തന്നെ നാട്ടുകാര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ചികിത്സയിലിരിക്കേ മരിച്ചു. ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, വിഷ്ണു. മരുമകന്‍: ഉമേഷ്.
https://www.facebook.com/Malayalivartha
























