Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച പുഷ്പലതയെ എസ്‌എടി ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട നിധിൻ സ്വന്തമാക്കാൻ ആഗ്രഹിച്ചതോടെ വിവാഹാലോചനയുമായി വീട്ടിൽ എത്തി; നിയമപരമായി ബന്ധം വെറുപ്പെടുത്താത്ത നിധിനെ ബന്ധുക്കൾ അംഗീകരിക്കാതെ വന്നതോടെ ഒഴിവാക്കാൻ ശ്രമിച്ച പുഷ്പലതയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് ചിന്തിച്ചെടുത്ത് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം...

01 JUNE 2019 10:12 AM IST
മലയാളി വാര്‍ത്ത

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടുറോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. എസ്‌എടി ആശുപത്രി ജീവനക്കാരി പുഷ്പലതയ്ക്ക് (32) നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെ ആറരയോടെ മെഡിക്കല്‍ കോളേജിന് സമീപമുള്ള ബാറിന് മുന്നിലാണ് സംഭവം. മുൻ ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആട്ടോറിക്ഷ ഡ്രൈവറുമായ കൊല്ലം അസീസീയ മെഡിക്കൽ കോളേജിന് സമീപം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിനെയാണ് (35)​ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ ഏഴ് മണിയോടെ മെഡിക്കൽ കോളേജ് പഴയ റോഡിലായിരുന്നു സംഭവം. തലയുടെ വലതു ഭാഗത്തും കഴുത്തിനു മുകളിലും ആഴത്തിൽ വെട്ടേറ്റ പുഷ്പയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പാതി അറ്റുപോയ ചെവി തുന്നിച്ചേർക്കാൻ കഴിയാത്ത നിലയിലാണ്.രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോവുകയായിരുന്ന പുഷ്പയെ പിന്നാലെയെത്തിയ നിഥിൻ പിറകിൽ നിന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലത്തുവീണ പുഷ്പയെ ഇയാൾ വീണ്ടും വെട്ടി. ഈ സമയം അതുവഴി പട്രോളിംഗ് നടത്തുകയായിരുന്ന മെഡിക്കൽ കോളേജ് പൊലീസ് നിഥിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് പുഷ്പയെ ആശുപത്രിയിലെത്തിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മുൻപ് കൊല്ലത്തെ ഒരു ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായിരുന്ന നിഥിൻ രോഗികളുമായി എസ്.എ.ടിയിൽ എത്തിയപ്പോഴാണ് പുഷ്പയുമായി പരിചയത്തിലായത്. 19 വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരിച്ച പുഷ്പയ്ക്ക് ഐ.ടി.ഐ വിദ്യാർത്ഥിയായ ഒരു മകനുണ്ട്. ഭാര്യയും രണ്ട് മക്കളുമുള്ള നിഥിൻ അവരുമായി അകന്നാണ് താമസം.പുഷ്പയുടെ വീട്ടിൽ നിഥിൻ വിവാഹാഭ്യർത്ഥനയുമായി എത്തിയിരുന്നെന്നും എന്നാൽ വീട്ടുകാർ അംഗീകരിച്ചില്ലെന്നും പുഷ്പയുടെ ബന്ധുക്കൾ പറഞ്ഞു. നിഥിൻ നിയമപരമായി വിവാഹം വേർപെടുത്തിയിട്ടില്ലാത്തതിനാലാണ് വീട്ടുകാർ മടിച്ചതത്രേ. ഇതിലുള്ളവിരോധമാണ് ആക്രമണത്തിന് കാരണമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ, വർഷങ്ങളായി താനുമായി പുഷ്പ അടുപ്പത്തിലാണെന്നും തന്നെ ഇപ്പോൾ ഒഴിവാക്കുന്നത് മറ്റാരെങ്കിലുമായി ബന്ധമുള്ളതു കൊണ്ടാകാമെന്ന് സംശയിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് നിഥിൻ പൊലീസിന് മൊഴി നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends