മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മൂത്ത മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് പിഞ്ചുകുഞ്ഞ് മരിച്ചത്. ഏനാത്ത് മെതുകുമ്മേല്‍ തട്ടേക്കാട്ട് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് കാവുശ്ശേരി പുത്തന്‍വീട്ടില്‍ നസീറിന്റെയും ആഇഷയുടെയും പതിനൊന്നു മാസം പ്രായമായ മകന്‍ ആഷിറാണ് അപകടത്തില്‍പെട്ട് ദാരുണമായി മരിച്ചത്. പരിക്കേറ്റ നസീര്‍ (35), ആഇഷ (25), മകന്‍ നാസില്‍ (7), നസീറിന്റെ ഉമ്മ റസിയ (52) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഇഷയുടെ നില ഗുരുതരമാണ്.
എം.സി റോഡില്‍ വാളകം പൊലിക്കോടിനു സമീപം ഇന്നലെ പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു അപകടം. നാസിലിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ദുരന്തം സംഭവിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുകയായിരുന്ന ഇന്നോവ കാറുമായാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























