വാല്‍പ്പാറയില്‍ കോഴിയിറച്ചി വാങ്ങിയ വീട്ടില്‍ പുലിയെത്തി!

വാല്‍പ്പാറയില്‍ വീട്ടുകാരെ രണ്ടു മണിക്കൂറോളം ആശങ്കയിലാക്കി പുലി.
കുരങ്ങുമുടി എസ്റ്റേറ്റ് തേയില തോട്ടം തൊഴിലാളിയായ അസം സ്വദേശി അനീസിന്റെ വീടിനു സമീപത്താണ് പുലി എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 10-മണി കഴിഞ്ഞപ്പോഴായിരുന്നു സംഭവം.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുക്കള ഭാഗത്തു നിന്നു ശബ്ദം കേട്ടു നോക്കിയപ്പോഴാണ് അനീസ് പുലിയെ കണ്ടത്.
ഉടന്‍ തന്നെ ഭാര്യയെയും കുട്ടികളെയും കൂട്ടി മറ്റൊരു മുറിയില്‍ കയറി കതകടച്ചു.
തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചു. അവര്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചു.
അധികൃതര്‍ എത്തി രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് പുലിയെ കാട്ടിലേക്ക് ഓടിച്ചത്.
സംഭവ ദിവസം അനീസിന്റെ വീട്ടില്‍ കോഴിയിറച്ചി വാങ്ങിയിരുന്നു.
അതിന്റെ മണം തിരിച്ചറിഞ്ഞാണ് പുലി എത്തിയതെന്നു വനം വകുപ്പ് അറിയിച്ചു.
കോഴി മാലിന്യം പോലുള്ളവ വീടരുകില്‍ തള്ളുന്നതാണു വന്യമൃഗങ്ങള്‍ വരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























