ഇനി ഉഡായിപ്പിൽ എം പി സ്ഥാനവും മന്ത്രി സ്ഥാനവുമില്ല; അൽഫോൻസ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും നൽകിയത് പോലെ രാജ്യസഭാ എം പി സ്ഥാനം ഇനി ബിജെപി ആർക്കും കണ്ണുമടച്ച് നൽകില്ല

അൽഫോൻസ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും നൽകിയത് പോലെ രാജ്യസഭാ എം പി സ്ഥാനം ഇനി ബിജെപി ആർക്കും കണ്ണുമടച്ച് നൽകില്ല. കേരളത്തിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സി വി ആനന്ദബോസ് ഉൾപ്പെടെയുള്ളവർ കേന്ദ്രമന്ത്രി സ്ഥാനത്തിന് വേണ്ടി കരുനീക്കം നടത്തുന്നതിനിടയിലാണ് ബിജെപിയുമായി പുലബന്ധം പോലുമില്ലാത്തവർക്ക് ഒരു സ്ഥാനവും നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചത്.
ഇത്തരമാളുകൾക്ക് എം പി സ്ഥാനവും മന്ത്രി സ്ഥാനവും നൽകുന്നത് പാർട്ടിക്കുള്ളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് കാരണമാകുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. ബി ജെ പി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോ സുരേഷ് ഗോപിക്കോ മന്ത്രിസ്ഥാനം ഉണ്ടാകില്ല. പാര്‍ട്ടി പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളെയാകും ഇനി ഇത്തരം പദവികളിലേക്ക് കേന്ദ്രം കണ്ടെത്തുക.
കണ്ണന്താനത്തിന് രാജ്യസഭാംഗത്വവും മന്ത്രിസ്ഥാനവും നല്‍കിയിട്ടും അതിന്റെ നേട്ടം പാര്‍ട്ടിക്ക് ലഭിച്ചില്ലെന്നതാണ് നേതൃത്വത്തിന്റെ പരാതി. ന്യൂനപക്ഷങ്ങളെ ബി ജെ പിയിലേക്ക് അടുപ്പിക്കാനും കണ്ണന്താനം വഴി കഴിഞ്ഞിട്ടില്ല. ഇതോടെ കണ്ണന്താനത്തിനുള്ള പദവികള്‍ ഈ രാജ്യസഭാംഗത്വം അവസാനിക്കുന്നതോടെ തീരും.
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായില്ലെന്നാണ് വിലയിരുത്തല്‍.
നിഷ്പക്ഷ സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു സുരേഷ് ഗോപിയില്‍ ബി ജെ പിയുടെ പ്രതീക്ഷ. അതുണ്ടായില്ല. അതിനാല്‍ സുരേഷ് ഗോപിയെയും ഇനി മന്ത്രിസഭയിലേക്ക് പരിഗണിക്കില്ല. രാജ്യസഭാംഗത്വം തീരുന്നതോടെ അദ്ദേഹത്തിന്‍റെ ബി ജെ പി രാഷ്ട്രീയവും അവസാനിക്കും.
മറ്റൊരു പാർട്ടിയും ഇത്തരം ആളുകൾക്ക് ഒരു സ്ഥാനമാനവും നൽകില്ല. സുരേഷ് ഗോപിക്കും കണ്ണ ന്താനത്തിനും വലിയ ജന പിന്തുണയുണ്ടെന്നാണ് കേന്ദ്രം തെറ്റിദ്ധരിച്ചത്. എന്നാൽ ഇരുവരും ലോക്സഭാ സ്ഥാനാർത്ഥികളായപ്പോൾ തോറ്റമ്പാനായിരുന്നു വിധി. കുമ്മനം രണ്ടാമതെങ്കിലും എത്തി. ബാക്കിയുള്ളവർ ഒരു സ്ഥാനവും നേടിയില്ല. അതോടെ ദേശീയ നേതൃത്വത്തിന് ഇവരുടെ നിലവാരം പിടി കിട്ടി. ഇനിയും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് പാർട്ടി തീരുമാനിച്ചത് അങ്ങനെയാണ്.
കുമ്മനത്തിനു പോലും മന്ത്രി സ്ഥാനം നിഷേധിച്ചത് അദ്ദേഹത്തിനുള്ള സമൂഹ ബന്ധം മനസിലാക്കിയിട്ടുണ്ട്. കുമ്മനം തലസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കിയില്ല. അദ്ദേഹത്തിന് ഗവർണർ പദവി പോലും പാർട്ടിയുടെ ആലോചനയിലില്ല. ഡൽഹിയിലെത്തിയ പിസി ജോർജും തുഷാർ വെള്ളാപ്പള്ളിയും എം പി സ്ഥാനം ചോദിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരം പോലും പാർട്ടി നൽകിയില്ല. വെള്ളാപ്പള്ളിയും ജോർജും ബി ജെ പി യെ നശിപ്പിച്ചു എന്ന ധാരണയിലാണ് പാർട്ടി നേതൃത്വം .
പാർട്ടിയുമായി ബന്ധമില്ലാത്തവർക്ക് വലിയ സ്ഥാനമാനങ്ങൾ നൽകുന്നതിനെ പാർട്ടി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഡൽഹിയിലുള്ള ഉപദേശകർ അത്തരം വിമർശനങ്ങളെ തൃണവത്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലം പാർട്ടി ശരിക്കും അനുഭവിച്ചു.
https://www.facebook.com/Malayalivartha
























