Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭർത്താവിന്റെ സുഹൃത്തിനോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ അരങ്ങേറിയത് ക്രൂരമായ അരുംകൊല; കഴുത്തിൽ മുറിവേറ്റ അച്ഛന്‍ നിലവിളിച്ചുകൊണ്ട് വീടിന്റെ മുന്‍വശത്ത് കമിഴ്ന്ന് വീണപ്പോൾ, വീട്ടിൽ എന്നും വരുന്ന അങ്കിള്‍ മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം പിന്നിലൂടെ പോയെന്ന് ആറ് വയസുകാരൻ പോലീസിനോട് പറഞ്ഞതോടെ ഗതിമാറിയത് ആത്മഹത്യയെന്ന് കരുതിയ മരണം- ഭാര്യ അറസ്റ്റിൽ

01 JUNE 2019 02:33 PM IST
മലയാളി വാര്‍ത്ത

വട്ടപ്പാറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിച്ചിരുന്ന വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് വിനോദിന്റെ ഭാര്യ രാഖി (29) യെ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ കൊല്ലപ്പെട്ട വിനോദ്കുമാറിന്റെ ഭാര്യയുടെ കാമുകന്‍ പേരൂര്‍ക്കട തൊഴുവന്‍കോട് ശ്രിവിനായക ഹൗസില്‍ മനോജ് (30) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് വിനോദിന്റെ ഭാര്യ രാഖിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കല്ലയം പൊന്നറകുന്നിലെ കുടുംബവീട്ടില്‍ നിന്നാണ് വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. രാഖിക്ക് മനോജുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് സ്വന്തം ഭര്‍ത്താവിന്റെ ആരും കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനലായ മനോജ് കൃത്യത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്നുമാണ് ചോദ്യം ചെയ്യലില്‍ രാഖി ആദ്യം പറഞ്ഞത്.

എന്നാല്‍ ഇത് കളവാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ രാഖിയുടെ സഹായം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന, കൊലപാതക കൃത്യത്തില്‍ നേരിട്ട് പങ്കാളിത്തം , തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയ അന്വേഷണ സംഘം രണ്ടാം പ്രതിയായാണ് അറസ്റ്റുചെയ്തത്. വിനോദ് സ്വയം കഴുത്തറുത്ത് മരിച്ചു എന്ന ഭാര്യ രാഖിയുടെ മൊഴി ആദ്യമേ കളവാണെന്ന് പൊലീസിന് ബോദ്ധ്യമായതിനെത്തുടര്‍ന്ന് അടുത്ത ദിവസം വിനോദിന്റെ ആറുവയസുകാരനായ മകനെ വിളിച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സംഭവ സമയത്ത് വീട്ടില്‍ അമ്മയുടെ സുഹൃത്തായ മനോജ് ഉണ്ടായിരുന്നതായും, മുറിവേറ്റ അച്ഛന്‍ നിലവിളിച്ചുകൊണ്ട് വീടിന്റെ മുന്‍വശത്ത് കമിഴ്ന്ന് വീഴുമ്ബോള്‍, അങ്കിള്‍ വീടിനുള്ളില്‍ നിന്ന് മുറ്റത്തേക്ക് വന്ന് നോക്കിയ ശേഷം വീടിന്റെ പിറകിലൂടെ കടന്നുവെന്നുമുള്ള മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അറസ്റ്റിലായ രാഖിയെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. വിനോദിന്റെയും രാഖിയുടെയും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വിനോദിന്റെ വീട്ടില്‍ മനോജ് പതിവ് സന്ദര്‍ശകനായത്. പക്ഷെ പതിയെ പതിയെ രാഖിയും മനോജും കൂടുതല്‍ അടുത്ത കാര്യവും നാട്ടില്‍ പലര്‍ക്കുമറിയാം. ഈ കാര്യങ്ങള്‍ വിനോദിന്റെ ചെവിയിലുമെത്തിയിരുന്നു. ഇതോടെയാണ് വിനോദും രാഖിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. വിനോദിന്റെ സുഹൃത്ത് ആയിരുന്നു മനോജ്.
വാടകയ്ക്ക് വീടുകള്‍ മാറി താമസിക്കുമ്ബോഴാണ് വിനോദും മനോജും തമ്മില്‍ അടുപ്പം വന്നത്. മുന്‍പ് ഇവര്‍ തമ്മില്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. ഈ ബന്ധമാണ് വീടുകള്‍ മാറിയപ്പോഴും വിനോദും മനോജും നിലനിര്‍ത്തിയത്

പക്ഷെ കൂടെക്കൂടെയുള്ള മനോജിന്റെ സന്ദര്‍ശനത്തിലും ഭാര്യ രാഖിയുമായുള്ള അടുപ്പത്തിലും വിനോദില്‍ സംശയം നിലനിന്നു. നാട്ടില്‍ നിന്നും ഇതുസംബന്ധവുമായി സംസാരവും വന്നു. ഇതോടെ വിനോദും രാഖിയും തമ്മിലുള്ള ബന്ധവും വഷളായി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് എതിര്‍ത്തപ്പോള്‍ രാഖി എതിര് നിന്നു. ഇതോടെയാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണത്.

മനോജിന് സ്വന്തം വീട്ടില്‍ വിനോദ് വിലക്കേര്‍പ്പെടുത്തി. മനോജ് വീട്ടില്‍ വരുന്നത് വിനോദ് വിലക്കിയത് മനോജിനും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വിനോദ് വീട്ടിലെ സന്ദര്‍ശനം വിലക്കിയതോടെ മനോജും രാഖിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഇത് മനോജിനെ അസ്വസ്ഥനാക്കി. ഏതുവിധേനയും വീട്ടില്‍ കയറിപ്പറ്റാന്‍ മനോജ് ശ്രമിച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. ഈ കാര്യത്തില്‍ രാഖിക്കും കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇതോടെയാണ് അസ്വസ്ഥനായ മനോജ് വിനോദ് കുടുംബസമേതം പള്ളിയില്‍ പോയ 12 ആം തീയതി വിനോദിന്റെ വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു. ഇതില്‍ ഇവര്‍ തമ്മില്‍ നടന്ന വാക്കേറ്റത്തിലാണ് വിനോദിനെ മനോജ് കഴുത്തറത്തുകൊല്ലുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (5 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (7 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (8 hours ago)

Malayali Vartha Recommends